വിവാഹ ചടങ്ങുകൾക്കിടെ ബാത്ത് റൂമിൽ പോയ വധു മുങ്ങി ; അന്വേഷണം

വിവാഹ ചടങ്ങുകൾക്കിടെ ബാത്ത് റൂമിൽ പോയ വധു മുങ്ങി ; അന്വേഷണം
Jan 5, 2025 09:36 AM | By Rajina Sandeep

(www.panoornews.in)വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് പറഞ്ഞ് ഇടവേള എടുത്ത വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർപ്രദേശിലെ ​ഗൊരഖ്പൂരിലാണ് സംഭവം. ഭരോഹിയയിലെ ശിവക്ഷേത്രത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

40കാരനായ വരൻ കമലേഷ് കുമാർ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന് തയ്യാറായത്. എന്നാൽ, വിവാഹത്തിനുള്ള ചടങ്ങുകൾ പുരോ​ഗമിക്കവെയാണ് വധു സ്വർണാഭരണങ്ങളും പണവുമെടുത്ത് കടന്നുകളഞ്ഞെന്ന വിവരം കമലേഷ് കുമാർ അറിയുന്നത്.

വിവാഹ ബ്രോക്കർക്ക് 30,000 രൂപ കമ്മീഷനായി നൽകിയാണ് സീതാപൂരിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലെ കർഷകനായ കമലേഷ് കുമാർ യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചത്.

അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയത്. കമലേഷും കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി. പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്.

യുവതിയ്ക്ക് സാരിയും സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും നൽകിയെന്നും വിവാഹച്ചെലവ് താൻ നേരത്തെ വഹിച്ചിരുന്നതായും കമലേഷ് പറഞ്ഞു. തന്റെ കുടുംബത്തെ പുനർനിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ എല്ലാം നഷ്ടപ്പെട്ടെന്നും കമലേഷ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, വധു മാത്രമല്ല, വധുവിന്റെ അമ്മയും ഈ സമയം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്നും ആരെങ്കിലും പരാതി നൽകിയാൽ അന്വേഷിക്കുമെന്നും സൗത്ത് പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.

Bride drowns in bathroom during wedding ceremony; investigation underway

Next TV

Related Stories
പൊയിലൂരിൽ വീടിനും, വീട്ടുകാർക്കും നേരെ അക്രമം തുടർക്കഥ ; വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാറും തകർത്തു, കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

Jan 6, 2025 09:47 PM

പൊയിലൂരിൽ വീടിനും, വീട്ടുകാർക്കും നേരെ അക്രമം തുടർക്കഥ ; വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാറും തകർത്തു, കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

പൊയിലൂരിൽ വീടിനും, വീട്ടുകാർക്കും നേരെ അക്രമം തുടർക്കഥ ; വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാറും തകർത്തു, കൊളവല്ലൂർ പൊലീസ് അന്വേഷണം...

Read More >>
പി വി അൻവറിന് ജാമ്യം

Jan 6, 2025 06:12 PM

പി വി അൻവറിന് ജാമ്യം

പി വി അൻവറിന്...

Read More >>
പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചെന്ന് ;  മധ്യവയസ്കൻ  അറസ്റ്റിൽ

Jan 6, 2025 02:57 PM

പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചെന്ന് ; മധ്യവയസ്കൻ അറസ്റ്റിൽ

പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചെന്ന് ; മധ്യവയസ്കൻ ...

Read More >>
കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിൽ  ബസ്  തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ  പിടിയിൽ ; ബസ് പണിമുടക്ക് പിൻവലിച്ചു.

Jan 6, 2025 02:06 PM

കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിൽ ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ ; ബസ് പണിമുടക്ക് പിൻവലിച്ചു.

കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിൽ ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ ...

Read More >>
കർണാടകയിൽ വീണ്ടും എച്ച്എംപിവി ; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ

Jan 6, 2025 01:48 PM

കർണാടകയിൽ വീണ്ടും എച്ച്എംപിവി ; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ

കർണാടകയിൽ വീണ്ടും എച്ച്എംപിവി ; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ...

Read More >>
സിന്ധു എവിടെ..? ; കണ്ണവം വനത്തിൽ  തിരച്ചിൽ തുടരുന്നു

Jan 6, 2025 12:49 PM

സിന്ധു എവിടെ..? ; കണ്ണവം വനത്തിൽ തിരച്ചിൽ തുടരുന്നു

കണ്ണവം വനത്തിൽ കാണാതായ സ്ത്രീക്കായി തിരച്ചിൽ...

Read More >>
Top Stories