മൊകേരി:(www.panoornews.in) മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, മൊകേരി കൃഷിഭവന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന ഒരു വീട്ടിൽ ഒരു വാഴ പദ്ധതിക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ വാഴകന്ന് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി.വി ഷൈനി അധ്യക്ഷത വഹിച്ചു.
കൃഷിഭവനിൽ നടന്ന പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ കക്കോത്ത് പ്രഭാകരൻ മുഖ്യ അതിഥിയായി.എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ കെ പി അജിത് കുമാർ,കൃഷി അസിസ്റ്റൻറ് അജേഷ് കുമാർ കെ. റിജിൻ വി കെ മെമ്പർമാരായ പ്രസന്ന ദേവരാജ്,എൻ വനജ തുടങ്ങിയവർ സംസാരിച്ചു.
'A banana in a house..!'; Mokeri Rajiv Gandhi HS and Krishi Bhavan join hands..