Jan 5, 2025 08:13 PM

പാനൂർ :(www.panoornews.in)സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ നിന്നും റോഡിലേക്ക് ചാഞ്ഞ് ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് എന്നും ഭീഷണിയായ മരങ്ങളാണ് പാനൂരിലെ ബസ് കൂട്ടായ്മ മുൻകൈയെടുത്ത് മുറിച്ചു നീക്കിയത്. റോഡിലേക്ക് ചാഞ്ഞ മരങ്ങൾക്കാരണം അപകടങ്ങൾ പതിവായപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കടക്കം പരാതി നൽകിയിട്ടും ഒന്നും നടക്കാതായതോടെയാണ് പാനൂരിലെ ബസ് കൂട്ടായ്മ ദൗത്യം ഏറ്റെടുത്തത്.

ആദ്യം സ്ഥലമുടമകളെ കണ്ട് മരം മുറിക്കാനുള്ള സമ്മതം വാങ്ങി. പിന്നീട് പാനൂർ കെ.എസ്.ഇ.ബിയെ ബന്ധപ്പെട്ട് വൈദ്യുതി ലൈൻ ഓഫ് ചെയ്തിടാനുള്ള സമ്മതവും വാങ്ങിയാണ് മരങ്ങൾ മുറിച്ചുനീക്കിയത്.

പണം ബസ് കൂട്ടായ്മ തന്നെ സ്വരൂപിച്ചു. എലാങ്കോട് വൈദ്യർ പീടികയിൽ കൃഷിഭവന് സമീപത്തെ കൂറ്റൻ മരവും, കുന്നോത്ത് പീടികയിൽ ഫർണിച്ചർ ഷോപ്പിന് തൊട്ടുള്ള വളവിലെ മരവുമാണ് ആദ്യഘട്ടത്തിൽ മുറിച്ചത്.

പാനൂർ ബസ് കൂട്ടായ്മയിലെ അംഗങ്ങളായ സി.കെ റോജിൻ, എംപികെ വിജയൻ, പ്രസാദ്, സുധിനീഷ് എന്നിവർ നേതൃത്വം നൽകി. ബസ് ഉടമകളും, ജീവനക്കാരും ഉൾപ്പടെ അംഗ ങ്ങളായുള്ള പാനൂരിലെ ബസ് കൂട്ടായ്മ അകാരണമായ ബസ് മിന്നൽ പണിമുടക്കുകൾക്കടക്കം ശക്തമായി പ്രതിരോധം തീർക്കുന്നവരാണ്

Panur bus association cuts down trees that were threatening vehicles on the road; unique activity becomes noticeable

Next TV

Top Stories










News Roundup