സംസ്ഥാന സ്കൂൾ കലോത്സവം ; ആവേശത്തിരയിളക്കി കണ്ണൂർ മുന്നേറ്റം തുടരുന്നു..

സംസ്ഥാന സ്കൂൾ കലോത്സവം ; ആവേശത്തിരയിളക്കി കണ്ണൂർ മുന്നേറ്റം തുടരുന്നു..
Jan 5, 2025 08:17 AM | By Rajina Sandeep

(www.panoornews.in)സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആവേശം ഏറ്റുവാങ്ങി തലസ്ഥാന നഗരം. ആദ്യദിനത്തിൽ ഏവരുടെയും മിഴിവേകിയത് നൃത്തയിനങ്ങളാണ്. 36 മത്സരങ്ങളുടെ ഫലങ്ങൾ ഇതുവരെ പുറത്തുവന്നപ്പോൾ കണ്ണൂർ ജില്ലയാണ് മുന്നിലെത്തിയിട്ടുള്ളത്.


ഓരോ നിമിഷവും മത്സര ഫലങ്ങൾ മാറി വരുന്നതിനാൽ രണ്ടാം ദിനമായ ഞായറാഴ്ച ഏത് ജില്ലയാകും മുന്നിലെത്തുകയെന്നത് കണ്ടറിയണം.


ഇന്ന് വിവിധ വേദികളിൽ ആവേശകരമായ നിരവധി മത്സരങ്ങളാണ് ഉള്ളത്. അവധി ദിവസമായതിനാൽ തന്നെ 'കലസ്ഥാനത്ത്' ഇന്ന് പതിവിലും തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.


63 -ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി വിവിധ നൃത്തമത്സരങ്ങള്‍. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്. ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു.


14 ജില്ലകളില്‍ നിന്നും അപ്പീല്‍ ഉള്‍പ്പടെ 23 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. നിറഞ്ഞ സദസിനു മുന്നിലാണ് മോഹിനികള്‍ ആടിത്തിമിര്‍ത്തത്.


വഴുതക്കാട് ഗവ. വിമണ്‍സ് കോളേജിലെ പെരിയാര്‍ വേദിയിലെ എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ 5 ക്ലസ്റ്ററിലായി 11 അപ്പീലുകള്‍ ഉള്‍പ്പടെ 25 വിദ്യാര്‍ത്ഥിനികളാണ് അരങ്ങിലെത്തിയത്.


അഭിനേത്രിയും നര്‍ത്തകിയുമായ ശ്രുതി ജയന്‍, നര്‍ത്തകിമാരായ സാബവി ജഗദീഷ് , രേഷ്മ ജി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിറഞ്ഞ സദസ്സിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.


കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കല്ലടയാര്‍ വേദിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം കഥകളി (ഗ്രൂപ്പ്) മത്സരം അരങ്ങേറി.10 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന് മുന്നില്‍ ഓരോ ഗ്രൂപ്പുകളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു.


കഥകളി വേഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ പ്രോത്സാഹനം മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു


. പച്ച,മിനുക്ക് എന്നീ കഥകളി വേഷങ്ങളില്‍ പ്രതിഭ തെളിയിച്ച കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ചിനോഷ് ബാലന്‍, കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.


വിവിധ ക്ലസ്റ്ററുകളിലായി 23 വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓരോ മത്സരാര്‍ത്ഥികളും ഗംഭീരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രശസ്ത കുച്ചിപ്പുടി കലാകാരി മധുരിമ നാര്‍ള, രേഖ സതീഷ്, രേഷ്മ യു രാജു എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.


വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികള്‍ക്ക് കൗതുകമേകി. എം.ടി നിള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംഘ നൃത്തത്തില്‍ 4 ക്ലസ്റ്ററുകളിലായി 24 ടീമുകള്‍ പങ്കെടുത്തു. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി.


ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. വൈശാലി കല്ലിങ്ങല്‍, കലാമണ്ഡലം ഗിരിജ രാമദാസ്, കലാമണ്ഡലം ബിന്ദു മോഹനന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശമുണര്‍ത്തി.


15 ടീമുകളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് നടത്തിയ മത്സരത്തില്‍ പ്രശസ്ത കലാകാരന്‍മായ ഫ്രാന്‍സിസ് വടക്കന്‍, സ്റ്റീന രാജ്, പ്രൊഫസര്‍ വി. ലിസി മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായി. രണ്ടാം വേദിയായ 'പെരിയാറില്‍ ' ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ 4 ക്ലസ്റ്ററുകളിലായി 22 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റഹ്‌മാന്‍ വാഴക്കാട് , ഒ.എം. കരുവാരകുണ്ട്, മുനീറ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

State School Arts Festival; Kannur continues to lead with enthusiasm.

Next TV

Related Stories
പൊയിലൂരിൽ വീടിനും, വീട്ടുകാർക്കും നേരെ അക്രമം തുടർക്കഥ ; വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാറും തകർത്തു, കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

Jan 6, 2025 09:47 PM

പൊയിലൂരിൽ വീടിനും, വീട്ടുകാർക്കും നേരെ അക്രമം തുടർക്കഥ ; വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാറും തകർത്തു, കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

പൊയിലൂരിൽ വീടിനും, വീട്ടുകാർക്കും നേരെ അക്രമം തുടർക്കഥ ; വീട്ട് മുറ്റത്ത് നിർത്തിയിട്ട ഇന്നോവ കാറും തകർത്തു, കൊളവല്ലൂർ പൊലീസ് അന്വേഷണം...

Read More >>
പി വി അൻവറിന് ജാമ്യം

Jan 6, 2025 06:12 PM

പി വി അൻവറിന് ജാമ്യം

പി വി അൻവറിന്...

Read More >>
പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചെന്ന് ;  മധ്യവയസ്കൻ  അറസ്റ്റിൽ

Jan 6, 2025 02:57 PM

പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചെന്ന് ; മധ്യവയസ്കൻ അറസ്റ്റിൽ

പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചെന്ന് ; മധ്യവയസ്കൻ ...

Read More >>
കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിൽ  ബസ്  തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ  പിടിയിൽ ; ബസ് പണിമുടക്ക് പിൻവലിച്ചു.

Jan 6, 2025 02:06 PM

കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിൽ ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ ; ബസ് പണിമുടക്ക് പിൻവലിച്ചു.

കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വടകരയിൽ ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ ...

Read More >>
കർണാടകയിൽ വീണ്ടും എച്ച്എംപിവി ; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ

Jan 6, 2025 01:48 PM

കർണാടകയിൽ വീണ്ടും എച്ച്എംപിവി ; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ

കർണാടകയിൽ വീണ്ടും എച്ച്എംപിവി ; 3 മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചെന്ന് ഐസിഎംആ‍ർ...

Read More >>
സിന്ധു എവിടെ..? ; കണ്ണവം വനത്തിൽ  തിരച്ചിൽ തുടരുന്നു

Jan 6, 2025 12:49 PM

സിന്ധു എവിടെ..? ; കണ്ണവം വനത്തിൽ തിരച്ചിൽ തുടരുന്നു

കണ്ണവം വനത്തിൽ കാണാതായ സ്ത്രീക്കായി തിരച്ചിൽ...

Read More >>
Top Stories