വടകര:(www.panoornews.in) വടകരയിൽ ശുചീകരണ ജോലിക്കിടെ സ്ത്രീയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി. 2 മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്.
ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തി രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെ അപകടത്തിൽപ്പെട്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കൈവരികൾ മുറിച്ച് പരിക്കുകൾ ഇല്ലാതെ വീട്ടമ്മയെ രക്ഷിച്ചു.
Firefighters rescue Vadakara native who got her leg stuck in an iron bar while being hit