പെരിയ ഇരട്ടക്കൊല കേസിൽ ചരിത്ര വിധി ; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

പെരിയ ഇരട്ടക്കൊല കേസിൽ ചരിത്ര വിധി ; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്
Jan 3, 2025 12:39 PM | By Rajina Sandeep

(www.panoornews.in)പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും.മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.

ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് മലയാളികളെ ഒന്നടങ്കം കണ്ണീരണിയിച്ച, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.


സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റക്കാരിൽ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. ഒന്ന് മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.


ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്.


ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.


പരമാവധി രണ്ട് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ പ്രാരാബ്ദങ്ങൾ പറഞ്ഞു.


ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുള്ള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നുമുള്ള മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെ അഭ്യർത്ഥനയും കോടതി കേട്ടു.


2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയകൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസ്സാരവ‌ൽക്കരിക്കാൻ ശ്രമിച്ച കേസിലാണ് സിബിഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.


കേസിൽ സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചത് ഇവരെ സംരക്ഷിക്കാനായിരുന്നു എന്ന ആരോപണം ബലപ്പെടുകയാണ്. ശക്ഷിക്കപ്പെട്ട പലരും നിരപരാധികളാണെന്നാണ് സിപിഎം വാദം.

Historic verdict in Periya double murder case; 10 accused get double life imprisonment, 4 CPM leaders get 5 years in prison

Next TV

Related Stories
വിവാഹ ചടങ്ങുകൾക്കിടെ ബാത്ത് റൂമിൽ പോയ വധു മുങ്ങി ; അന്വേഷണം

Jan 5, 2025 09:36 AM

വിവാഹ ചടങ്ങുകൾക്കിടെ ബാത്ത് റൂമിൽ പോയ വധു മുങ്ങി ; അന്വേഷണം

വിവാഹ ചടങ്ങുകൾക്കിടെ ബാത്ത് റൂമിൽ പോയ വധു മുങ്ങി ;...

Read More >>
അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നറിഞ്ഞ് മൂന്നു പേരെയും കൊന്ന കേസിൽ പ്രതികളെ സിബിഐ പിടികൂടി

Jan 5, 2025 08:34 AM

അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നറിഞ്ഞ് മൂന്നു പേരെയും കൊന്ന കേസിൽ പ്രതികളെ സിബിഐ പിടികൂടി

അഞ്ചല്‍ സ്വദേശി രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടേയും കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
സംസ്ഥാന സ്കൂൾ കലോത്സവം ; ആവേശത്തിരയിളക്കി കണ്ണൂർ മുന്നേറ്റം തുടരുന്നു..

Jan 5, 2025 08:17 AM

സംസ്ഥാന സ്കൂൾ കലോത്സവം ; ആവേശത്തിരയിളക്കി കണ്ണൂർ മുന്നേറ്റം തുടരുന്നു..

സംസ്ഥാന സ്കൂൾ കലോത്സവം ; ആവേശത്തിരയിളക്കി കണ്ണൂർ മുന്നേറ്റം...

Read More >>
കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Jan 4, 2025 09:57 PM

കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ്...

Read More >>
ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

Jan 4, 2025 09:54 PM

ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ...

Read More >>
പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

Jan 4, 2025 09:38 PM

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച...

Read More >>
Top Stories










News Roundup