സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും; സ്വര്‍ണ കപ്പിന് ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കും

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും; സ്വര്‍ണ കപ്പിന് ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കും
Jan 3, 2025 10:35 AM | By Rajina Sandeep

(www.panoornews.in)സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയാനിരിക്കെ വിജയികൾക്കുള്ള സ്വർണകപ്പ് ഇന്ന് തിരുവനന്തപുരത്തെ വേദിയിൽ എത്തും.

മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് സ്വർണകപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങും.

തുടർന്ന് തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും. പിന്നാലെ ജില്ലയി‌ലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകും.

തുടർന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെ വേദിയിലെത്തിച്ചേരും. മത്സരാർത്ഥികളുടെ ര​ജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും.

അതേ സമയം പുത്തരകണ്ടം മൈതാനിയിൽ സജ്ജീകരിച്ചിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചൽ ചടങ്ങും ഇന്ന് നടക്കും. പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഇക്കുറിയും ഭക്ഷണം ഒരുക്കുന്നത്.

അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇത്തവണ തിരുവനന്തപുരമാണ് സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് നൂറ്റിയൊന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് നൂറ്റിപ്പത്തും, സംസ്‌കൃതോത്സവത്തില്‍ പത്തൊന്‍പതും, അറബിക് കലോത്സവത്തില്‍ പത്തൊന്‍തും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരം നടക്കുക.

കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിൻ്റെ മത്സര ഇനങ്ങളാവും.

മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍. കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ഡിസംബര്‍ 20 ന് നടന്നിരുന്നു.

The State School Kalolsavam will be inaugurated tomorrow; The gold cup will be welcomed at the district border.

Next TV

Related Stories
വിവാഹ ചടങ്ങുകൾക്കിടെ ബാത്ത് റൂമിൽ പോയ വധു മുങ്ങി ; അന്വേഷണം

Jan 5, 2025 09:36 AM

വിവാഹ ചടങ്ങുകൾക്കിടെ ബാത്ത് റൂമിൽ പോയ വധു മുങ്ങി ; അന്വേഷണം

വിവാഹ ചടങ്ങുകൾക്കിടെ ബാത്ത് റൂമിൽ പോയ വധു മുങ്ങി ;...

Read More >>
അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നറിഞ്ഞ് മൂന്നു പേരെയും കൊന്ന കേസിൽ പ്രതികളെ സിബിഐ പിടികൂടി

Jan 5, 2025 08:34 AM

അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നറിഞ്ഞ് മൂന്നു പേരെയും കൊന്ന കേസിൽ പ്രതികളെ സിബിഐ പിടികൂടി

അഞ്ചല്‍ സ്വദേശി രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടേയും കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
സംസ്ഥാന സ്കൂൾ കലോത്സവം ; ആവേശത്തിരയിളക്കി കണ്ണൂർ മുന്നേറ്റം തുടരുന്നു..

Jan 5, 2025 08:17 AM

സംസ്ഥാന സ്കൂൾ കലോത്സവം ; ആവേശത്തിരയിളക്കി കണ്ണൂർ മുന്നേറ്റം തുടരുന്നു..

സംസ്ഥാന സ്കൂൾ കലോത്സവം ; ആവേശത്തിരയിളക്കി കണ്ണൂർ മുന്നേറ്റം...

Read More >>
കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Jan 4, 2025 09:57 PM

കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ്...

Read More >>
ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

Jan 4, 2025 09:54 PM

ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ...

Read More >>
പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

Jan 4, 2025 09:38 PM

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച...

Read More >>
Top Stories