പാനൂർ :(www.panoornews.in)കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പുത്തൂർ ക്ലബ്ബിന് സമീപം കണ്ടോത്ത്
ഉച്ചക്ക് രണ്ടു മണിയോടെ കാറിൽ കൊണ്ടുവന്ന മാലിന്യം തള്ളുകയായിരുന്നു.ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം തള്ളിയ സംഘം കാറുമായി തിരികെ പുത്തൂർ ക്ലബ് ഭാഗത്തേക്ക് പോവുകയായിരുന്നു.
പാറാട് ഭാഗത്തുനിന്ന് എത്തിയ കാർ തിരികെ പാനൂർ ഭാഗത്തേക്ക് തന്നെ പോവുകയായിരുന്നു.
വിവരം നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗത്തെയും അറിയിച്ചതിനെ തുടർന്ന് വാർഡ് അംഗവും, എച്ച് ഐ, അസിസ്റ്റൻറ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം ലഭ്യമായിട്ടുണ്ട് കൊളവല്ലൂർ പോലീസിൽ പരാതി നൽകി.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നതിനിടയിൽ ശുചീകരണ പ്രവർത്തനങ്ങൾ എല്ലാം തകിടം മറിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ അരങ്ങേറുന്നത്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് അധികാരികൾ വ്യക്തമാക്കി.
A group of people dumped garbage in a car in Puttur near Panur; Kolavallur police and panchayat are after the gang that dumped the garbage.