തളിപ്പറമ്പ്:(www.panoornews.in) കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കിയതിന് ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് ബന്ധുക്കള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.പൂവ്വത്തെ സുഹാനാസ് ഹൗസില്‍ സി.പി.ഫാത്തിമത്ത് സുഹാനയുടെ(25)പരാതിയിലാണ് കേസ്.
ഭര്‍ത്താവ് ചപ്പാരപ്പടവ് തുയിപ്രയിലെ പി.കെ.ഉനൈസ്(35), ഭര്‍തൃപിതാവ് മുഹമ്മദലി, മാതാവ് അലീമ, സഹോദരങ്ങളായ ഉബൈദത്ത്, ഫജിനാസ് എന്നിവരുടെ പേരിലാണ് കേസെടുത്തത്.
2023 ജനുവരി 26 ന് വിവാഹിതരായ ഫാത്തിമത്ത് സുഹാനയും ഭര്‍ത്താവ് ഉനൈസും ചപ്പാരപ്പടവിലെ ഭര്‍തൃവീട്ടിലും പൂവ്വത്തെ വീട്ടിലും താമസിച്ചുവരവെ കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് പരാതി.
Domestic violence, demanding money and gold; Case filed against husband and relatives