(www.panoornews.in)കെ.എസ്.ഇ.ബി. സബ് സ്റ്റേഷനുസ മീപം ഹൈടെൻഷൻ ലൈനിൽ നിന്ന് അരികിലുള്ള തെങ്ങിന് തീ പിടിച്ചു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.എസ്.ഇ.ബി. അധികൃതരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.
തുടർന്ന് തലശ്ശേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം വൈദ്യുതബന്ധം തടസ്സപ്പെട്ടു.
A coconut tree on the roadside in Pinarayi caught fire