(www.panoornews.in)നമ്മുടെയൊക്കെ അടുക്കളയിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു പച്ചക്കറിയാണ് സവാള . സവാള ഉപയോഗിക്കാത്ത ഒരു ദിവസം പോലും ചിലപ്പോൾ ചില വീടുകളിൽ ഉണ്ടാവില്ല .
എന്നാൽ സവാളയിൽ നേരിടുന്ന ഒരു പ്രശ്നമാണ് അതിന്റെ തൊലി പെട്ടെന്ന് പൂപ്പൽ വന്ന് കറുത്ത് പോകുന്നത്. കടയിൽ നിന്ന് വാങ്ങുമ്പോഴും മിക്കവാറും ഉള്ളിയുടെ തൊലി കറുത്ത് പൂപ്പൽ വന്ന നിലയിലായിരിക്കും.
ആസ്‌പർജിലെസ് നൈഗർ എന്ന ഒരുതരം പൂപ്പലാണ് സവാളയിൽ കാണുന്നത്. താപനിലയിലെ വ്യതിയാനങ്ങളാണ് ഉള്ളിയിൽ പൂപ്പൽ ഉണ്ടാകാൻ കാരണമാകുന്നത്.
ഇത് വലിയ അപകടകാരിയല്ലെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം പൂപ്പൽ ചിലരിൽ ഓക്കാനം, ഛർദ്ദി, വയറുവേദന, തലവേദന, വയറിളക്കം, ശ്വാസതടസം, തളർച്ച, ചുമ തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്.
അലർജിയുള്ളവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നത്.സവാളയും ഉള്ളിയും ഉപയോഗിക്കുന്നതിന് മുൻപ് തൊലി കളഞ്ഞ് നന്നായി കഴുകിയെടുക്കണം.
സാധാരണ നിലയിൽ നന്നായി കഴുകുമ്പോൾ തന്നെ പൂപ്പലും കറുത്ത പാടുകളും മാറികിട്ടും. എന്നാൽ നന്നായി കഴുകിയിട്ടും പൂപ്പലും മറ്റും മാറുന്നില്ലെങ്കിൽ അത് ആഹാരം പാകം ചെയ്യുന്നതിനായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
പൂപ്പലുകൾ ഉള്ളിയുടെ പുറം പാളിയിലാണ് കാണപ്പെടുന്നത്. അകം ഭാഗത്തും പൂപ്പലും അഴുകിയ നിലയിലുമാണെങ്കിൽ അവ ആഹാര യോഗ്യമല്ല.
Do people use blackened and moldy onions for cooking? If so, please let me know...