പി.വി അൻവറിനെ പൂട്ടാൻ പി.ശശിയിറങ്ങി ; തലശേരി, കണ്ണൂർ കോടതികളിൽ ക്രിമിനൽ അപകീർത്തി ഹർജി നൽകി

പി.വി അൻവറിനെ പൂട്ടാൻ പി.ശശിയിറങ്ങി ; തലശേരി, കണ്ണൂർ കോടതികളിൽ ക്രിമിനൽ അപകീർത്തി ഹർജി നൽകി
Nov 15, 2024 03:04 PM | By Rajina Sandeep

തലശേരി:(www.panoornews.in)  പി.വി.അൻവറിനെതിരേ സി.പി.എം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി.ശശി തലശേരി, കണ്ണൂർ കോടതികളിൽ ക്രിമിനൽ അപകീർത്തി ഹർജി നൽകി.

അൻവറിനു പിന്നിൽ അധോലോക സംഘങ്ങളുണ്ടെന്നും, ഇത്തരക്കാരുടെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും പി.ശശി മാധ്യമങ്ങളോട് പറഞ്ഞു.

തലശേരി :(www.panoornews.in) രാഷ്ട്രീയമായി അധ:പതിച്ചുകഴിഞ്ഞാൽ പിന്നെ വ്യക്തിപരമായ ആക്ഷേപം നടത്തി മാത്രമേ നിലനിൽക്കാൻ കഴിയൂ എന്ന ശ്രമമാണ് പി.വി. അൻവർ നടത്തിക്കൊണ്ടിരിക്കുന്നത്.

മാധ്യമശ്രദ്ധ ലഭിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരെയും, റിയാസിനെതിരെയും, തനിക്കെതിരെയും അൻവർ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

ഇതിന് പിന്നിൽ ഒരുപാട് അധോലോകസംഘങ്ങളുണ്ട്.

കേരളത്തിലെ ഗവൺമെന്റിന്റെ അഴിമതിരഹിതമായ, ജനനന്മയുയർത്തിക്കൊണ്ടുള്ള ഭരണത്തിന്റെ ഫലമായി നഷ്ടവും ക്ഷീണവും സംഭവിച്ച കുറേ അധോലോക സംഘങ്ങളുണ്ട്. ആ അധോലോകസംഘങ്ങളുടെയെല്ലാം പിൻബലം, ഗവൺമെൻ്റിന് എതിരായിട്ടും മുഖ്യമന്ത്രിയ്ക്ക് എതിരായിട്ടും ആക്രമണം നടത്തുന്ന ദുഷ്പ്രചരണം നടത്തുന്നവർക്കും കിട്ടിയെന്ന് വന്നേയ്ക്കാമെന്നും പി.ശശി പറഞ്ഞു.

8 വർഷത്തെ ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ ഗുണവും നേട്ടവും അനുഭവിച്ചവരാണ് കേരളത്തിലെ ജനങ്ങൾ. ഈ നേട്ടങ്ങളെ തിരസ്ക്കരിക്കാനാണ് അൻവറിനെ പോലുള്ളവർ നിരന്തരം ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്നത്.

അൻവറിനെ തലശേരി കോടതിയിൽ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പരാതിയാണ് നൽകിയിട്ടുള്ളത്. ബാക്കി കോടതി തീരുമാനിക്കട്ടെയെന്നും പി.ശശി കൂട്ടിച്ചേർത്തു

P. Sasi came to lock PV Anwar; A criminal defamation petition was filed in Talassery and Kannur courts

Next TV

Related Stories
ചമയങ്ങളില്ലാത്ത ലോകത്തേക്ക്  അഞ്ജലി യാത്രയായത് മൂന്ന് വയസ്സുള്ള കുഞ്ഞിനെയും, ഭർത്താവിനെയും തനിച്ചാക്കി  ; മരണമുൾക്കൊള്ളാതെ  നാട്ടുകാർ

Nov 15, 2024 03:58 PM

ചമയങ്ങളില്ലാത്ത ലോകത്തേക്ക് അഞ്ജലി യാത്രയായത് മൂന്ന് വയസ്സുള്ള കുഞ്ഞിനെയും, ഭർത്താവിനെയും തനിച്ചാക്കി ; മരണമുൾക്കൊള്ളാതെ നാട്ടുകാർ

ചമയങ്ങളില്ലാത്ത ലോകത്തേക്ക് അഞ്ജലി യാത്രയായത് മൂന്ന് വയസ്സുള്ള കുഞ്ഞിനെയും, ഭർത്താവിനെയും തനിച്ചാക്കി ...

Read More >>
കണ്ണൂരിൽ നാടക സംഘത്തിൻ്റെ വാഹനാപകടം ; മരിച്ച  'അഞ്ജലിയുടെയും ജെസിയുടെയും കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധന സഹായം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍

Nov 15, 2024 03:40 PM

കണ്ണൂരിൽ നാടക സംഘത്തിൻ്റെ വാഹനാപകടം ; മരിച്ച 'അഞ്ജലിയുടെയും ജെസിയുടെയും കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധന സഹായം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍

മരിച്ച 'അഞ്ജലിയുടെയും ജെസിയുടെയും കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധന സഹായം നല്‍കുമെന്ന് മന്ത്രി സജി...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Nov 15, 2024 03:20 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

Nov 15, 2024 01:19 PM

ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ്...

Read More >>
ചൊക്ലി ഉപജില്ലാ  സ്കൂൾ കലോത്സവ നഗരിയിൽ ശ്രദ്ധേയ  പ്രവർത്തനവുമായി രാമവിലാസം എൻ.സി.സി.യൂണിറ്റ്

Nov 15, 2024 12:47 PM

ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ ശ്രദ്ധേയ പ്രവർത്തനവുമായി രാമവിലാസം എൻ.സി.സി.യൂണിറ്റ്

ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ ശ്രദ്ധേയ പ്രവർത്തനവുമായി രാമവിലാസം...

Read More >>
Top Stories

News Roundup