---
title: "മാക്കുനി - പൊന്ന്യം പാലം റോഡിൽ തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധനം "
english_title: "Traffic ban on Makuni - Ponnyam Palam road from Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249457/traffic-ban-on-makuni-ponnyam-palam-road-from-monday"
published_at: "2024-11-15T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736e38c404c4_Untitled-1_copy.jpg"
keywords: []
---

# മാക്കുനി - പൊന്ന്യം പാലം റോഡിൽ തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധനം 

> **Lead Summary:** **തലശ്ശേരി: ** മാക്കുനി പൊന്ന്യം പാലം ബൈപാസ് റോഡിൽ ടാറിംഗ് നടത്തേണ്ടതിനാൽ ഇതുവഴി നവംബർ 18 മുതൽ 20 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.

## Article Content

**തലശ്ശേരി: ** മാക്കുനി പൊന്ന്യം പാലം ബൈപാസ് റോഡിൽ ടാറിംഗ് നടത്തേണ്ടതിനാൽ ഇതുവഴി നവംബർ 18 മുതൽ 20 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.

തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മേലെ ചമ്പാട്-പൊന്ന്യം പാലം വഴിയും കതിരൂർ-കൂത്തുപറമ്പ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൊന്ന്യം പാലം-മേലെ ചമ്പാട് റോഡിലൂടെയും കടന്നു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് തലശ്ശേരി ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249457/traffic-ban-on-makuni-ponnyam-palam-road-from-monday)