മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത് ; മാര്‍ഗരേഖയുമായി ഹൈക്കോടതി

മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത് ;  മാര്‍ഗരേഖയുമായി ഹൈക്കോടതി
Nov 15, 2024 11:44 AM | By Rajina Sandeep

(www.panoornews.in)  ആനകളുടെ എഴുന്നള്ളിപ്പിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി ഉത്തരവിട്ടു. പൊതുവഴിയില്‍ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയില്‍ ആനകളെ കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററില്‍ അധികം ആനയെ നടത്തിക്കൊണ്ടുപോകരുത്. 125 കിലോമീറ്റര്‍ അധികം ദൂരം വാഹനത്തില്‍ കൊണ്ടുപോകരുത്.

ആറു മണിക്കൂറിലധികം ആനയെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടില്ല. ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററേ പാടുള്ളൂ. ഈ വേഗത പ്രകാരം വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഉറപ്പാക്കണം.

ഒരു ദിവസത്തില്‍ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം കിട്ടണമെന്നും കോടതി പറഞ്ഞു. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ മത്സരങ്ങള്‍ ചെയ്യിക്കുന്നതിനും നിയന്ത്രണം തുടങ്ങി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്.

Do not wake the elephant for more than three hours; High Court with guidelines

Next TV

Related Stories
ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

Nov 15, 2024 01:19 PM

ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ്...

Read More >>
ചൊക്ലി ഉപജില്ലാ  സ്കൂൾ കലോത്സവ നഗരിയിൽ ശ്രദ്ധേയ  പ്രവർത്തനവുമായി രാമവിലാസം എൻ.സി.സി.യൂണിറ്റ്

Nov 15, 2024 12:47 PM

ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ ശ്രദ്ധേയ പ്രവർത്തനവുമായി രാമവിലാസം എൻ.സി.സി.യൂണിറ്റ്

ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ ശ്രദ്ധേയ പ്രവർത്തനവുമായി രാമവിലാസം...

Read More >>
കുറ്റ്യാടിയിൽ കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ  വലിച്ചിറക്കി മർദ്ദിച്ചു ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

Nov 15, 2024 12:02 PM

കുറ്റ്യാടിയിൽ കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ വലിച്ചിറക്കി മർദ്ദിച്ചു ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട് കുറ്റ്യാടിയിൽ കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം ബി ജെ പി പ്രവർത്തകർ വലിച്ചിറക്കി മർദ്ദിച്ചതായി...

Read More >>
മാക്കുനി - പൊന്ന്യം പാലം റോഡിൽ തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധനം

Nov 15, 2024 11:27 AM

മാക്കുനി - പൊന്ന്യം പാലം റോഡിൽ തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധനം

മാക്കുനി - പൊന്ന്യം പാലം റോഡിൽ തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധനം...

Read More >>
കല്ലിക്കണ്ടിയിൽ  ലോകപ്രമേഹ ദിനത്തിന്റെ ഭാ ഗമായി പ്രഭാത നടത്തം സംഘടിപ്പിച്ചു.

Nov 15, 2024 11:13 AM

കല്ലിക്കണ്ടിയിൽ ലോകപ്രമേഹ ദിനത്തിന്റെ ഭാ ഗമായി പ്രഭാത നടത്തം സംഘടിപ്പിച്ചു.

കല്ലിക്കണ്ടിയിൽ ലോകപ്രമേഹ ദിനത്തിന്റെ ഭാ ഗമായി പ്രഭാത നടത്തം...

Read More >>
Top Stories