കുറ്റ്യാടിയിൽ കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ വലിച്ചിറക്കി മർദ്ദിച്ചു ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

കുറ്റ്യാടിയിൽ കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ  വലിച്ചിറക്കി മർദ്ദിച്ചു ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്
Nov 15, 2024 12:02 PM | By Rajina Sandeep

കോഴിക്കോട് :(www.panoornews.in)  കോഴിക്കോട് കുറ്റ്യാടിയിൽ കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം ബി ജെ പി പ്രവർത്തകർ വലിച്ചിറക്കി മർദ്ദിച്ചതായി പരാതി.

ഗ്ലാസിന്റെ ചില്ലും തകർത്തു. മണിയൂർ സ്വദേശി മുഹമ്മദിനാണ് മർദ്ദനമേറ്റത്. മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ കുറ്റ്യാടി മരുതോങ്കര റോഡിലാണ് സംഭവം. കാറിലിരിക്കുകയായിരുന്നു യുവാവ്. ഈ സമയത്താണ് ഒരു സംഘമാളുകൾ കാറിനടുത്തേക്ക് എത്തുന്നത്.

ഒരാൾ മുഖംമൂടി ധരിച്ചിരുന്നു. കാറിൻ്റെ ചില്ലിൽ അടിച്ചും ഇടിച്ചും യുവാവിനെ പുറത്തിറക്കുകയായിരുന്നു സംഘം. യുവാവിനെ കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയും ചെയ്തു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നേരത്തെയുണ്ടായിരുന്ന തർക്കത്തിന്റെ ഭാ​ഗമായാണ് ഇപ്പോഴുണ്ടായ മർദ്ദനനമെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനമേറ്റ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതിൻ്റെ ഭാ​ഗമായുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വിളിച്ചുവരുത്തിയാണ് വീണ്ടും ആക്രമണമുണ്ടായത്. നിലവിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു.

The young man who was sitting in the car was pulled out and beaten up; Case against BJP workers

Next TV

Related Stories
ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

Nov 15, 2024 01:19 PM

ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ്...

Read More >>
ചൊക്ലി ഉപജില്ലാ  സ്കൂൾ കലോത്സവ നഗരിയിൽ ശ്രദ്ധേയ  പ്രവർത്തനവുമായി രാമവിലാസം എൻ.സി.സി.യൂണിറ്റ്

Nov 15, 2024 12:47 PM

ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ ശ്രദ്ധേയ പ്രവർത്തനവുമായി രാമവിലാസം എൻ.സി.സി.യൂണിറ്റ്

ചൊക്ലി ഉപജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ ശ്രദ്ധേയ പ്രവർത്തനവുമായി രാമവിലാസം...

Read More >>
മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത് ;  മാര്‍ഗരേഖയുമായി ഹൈക്കോടതി

Nov 15, 2024 11:44 AM

മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത് ; മാര്‍ഗരേഖയുമായി ഹൈക്കോടതി

മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത് ; മാര്‍ഗരേഖയുമായി ഹൈക്കോടതി...

Read More >>
മാക്കുനി - പൊന്ന്യം പാലം റോഡിൽ തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധനം

Nov 15, 2024 11:27 AM

മാക്കുനി - പൊന്ന്യം പാലം റോഡിൽ തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധനം

മാക്കുനി - പൊന്ന്യം പാലം റോഡിൽ തിങ്കളാഴ്ച മുതൽ ഗതാഗതം നിരോധനം...

Read More >>
കല്ലിക്കണ്ടിയിൽ  ലോകപ്രമേഹ ദിനത്തിന്റെ ഭാ ഗമായി പ്രഭാത നടത്തം സംഘടിപ്പിച്ചു.

Nov 15, 2024 11:13 AM

കല്ലിക്കണ്ടിയിൽ ലോകപ്രമേഹ ദിനത്തിന്റെ ഭാ ഗമായി പ്രഭാത നടത്തം സംഘടിപ്പിച്ചു.

കല്ലിക്കണ്ടിയിൽ ലോകപ്രമേഹ ദിനത്തിന്റെ ഭാ ഗമായി പ്രഭാത നടത്തം...

Read More >>
Top Stories