ചൊക്ലി :(www.panoornews.in) പ്രധാന വേദിയായ ചൊക്ലി വി പി ഓറിയൻ്റൽ ഹൈസ്കൂളിന് മുൻവശത്ത് ട്രാഫിക് ഡ്യൂട്ടിയാണ് എൻ.സി.സി കേഡറ്റുകൾ ഭംഗിയാക്കിയത്.
ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.സി.സി കേഡറ്റുകളാണ് 4 ദിവസം കൈമെയ് മറന്ന് ജോലി ചെയ്തത്.
വിപി ഓറിയൻ്റൽ ഹൈസ്കൂളിലെ പ്രധാന വേദിക്കരിക്കലായി ഏറ്റവും തിരക്കേറിയ റോഡിൽ ആളുകളെ റോഡു മുറിച്ചുകടക്കാനും മറ്റും സഹായഹസ്തവുമായാണ് എൻസിസി കേഡറ്റുകൾ കൈമെയ് പ്രവർത്തിച്ചത്.
റോഡിൽ ഗതാഗത സ്തംഭനമുണ്ടാകാതെ ശ്രദ്ധയായ പ്രവർത്തനം കാഴ്ചവെക്കാൻ എൻ.സി.സി വിദ്യാർത്ഥികൾക്കായി. ആംബുലൻസ് ഉൾപ്പടെയുള്ള ' വാഹനങ്ങളെ ബ്ലോക്കിൽ പെടുത്താതെ കടത്തിവിടാനും വിദ്യാർത്ഥികൾക്കായി. മത്സരാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളുമുൾപ്പടെ ആയിരങ്ങളാണ് എൻസിസി കേഡറ്റുകളുടെ സഹായം തേടിയത്.
20 ഓളം എൻ.സി.സി കേഡറ്റുകളിൽ 4 പേർ അര മണിക്കൂർ വീതമാണ് റോഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്. എൻ.സി.സി ഓഫീസർ ടി.പി രാവിദിൻ്റെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥികൾ റോഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്.
റോഡ് ഡ്യൂട്ടിക്ക് പുറമെ വേദികളിലും, ഭക്ഷണശാലയിലും എൻസിസി കേഡറ്റുകളുടെ സേവനം ലഭ്യമായിരുന്നെന്ന് എൻ.സി.സി സർജൻ്റ് മേജർ എസ്. ശ്രീഭദ്ര പറഞ്ഞു. 10 വേദികളിലായി നടന്ന മത്സരങ്ങളിൽ മൂവായിരത്തോളം പേരാണ് മത്സരിച്ചത്.
Ramavilasam NCC Unit with remarkable work in Chokli Upazila School Kalotsavanagari