---
title: "പരിക്കേറ്റ് വിശ്രമിക്കുന്ന സഹപാഠിയെ കാണാൻ ശിശുദിനത്തിൽ വീട്ടിലെത്തി ചെണ്ടയാട്  അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂളിലെ രണ്ടാം ക്ലാസ്  വിദ്യാർത്ഥികൾ"
english_title: "Second class students of Chendiad Abdurrahman Memorial UP School came home on Children's Day to see their injured classmate resting."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249362/second-class-students-of-chendiad-abdurrahman-memorial-up-school-came-home-on-childrens-day-to-see-their-injured-classmate-resting"
published_at: "2024-11-14T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67362043a753e_Untitled-1_copy.jpg"
keywords: []
---

# പരിക്കേറ്റ് വിശ്രമിക്കുന്ന സഹപാഠിയെ കാണാൻ ശിശുദിനത്തിൽ വീട്ടിലെത്തി ചെണ്ടയാട്  അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂളിലെ രണ്ടാം ക്ലാസ്  വിദ്യാർത്ഥികൾ

> **Lead Summary:** **ചെണ്ടയാട്:** പരുക്കേറ്റ് വിശ്രമിക്കുന്ന ഭിന്നശേഷിക്കാരനായ സഹപാഠിയെ കാണാൻ ശിശുദിനത്തിൽ വിദ്യാർഥികൾ വീട്ടിലെത്തി.

## Article Content

**ചെണ്ടയാട്:** പരുക്കേറ്റ് വിശ്രമിക്കുന്ന ഭിന്നശേഷിക്കാരനായ സഹപാഠിയെ കാണാൻ ശിശുദിനത്തിൽ വിദ്യാർഥികൾ വീട്ടിലെത്തി.

ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥികളാണ് വീണ് പരുക്കേറ്റ തങ്ങളുടെ സഹപാഠിയെ കാണാൻ ശിശുദിനത്തിൽ ക്ലാസ് ടീച്ചർക്കൊപ്പം വീട്ടിലെത്തിയത്. ശിശുദിനാഘോഷ ഭാഗമായി

വിദ്യാർഥികൾ കൂട്ടുകാരൻ്റെ വീട്ടിലെത്തുകയും സമ്മാനം നൽകുകയും കൂടെ പാട്ട് പാടുകയും കഥ പറയുകയും ചെയ്തു. ശിശുദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ തയ്യാറാക്കിയ പായസം കൂട്ടുകാർ മിസ്ബാഹിന് നൽകി.

ക്ലാസ് അധ്യാപിക ലസിത കെ വി, ബിൻസി വി പി, ആശ്രയ് കെ, നേത്യത്വം നൽകി. അബ്ദുല്ല പുത്തൂർ ശിശുദിന സന്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249362/second-class-students-of-chendiad-abdurrahman-memorial-up-school-came-home-on-childrens-day-to-see-their-injured-classmate-resting)