(www.panoornews.in) ലോക പ്രമേഹ ദിനമായ നവംബർ 14ന് 'പാർകോ ഹോസ്പിറ്റലിൽ ഡയബത്തോൺ 2024 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിച്ചു.
പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രോഗ ബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിച്ച ശില്പശാല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 8 മുതൽ ഒരു മണിവരെ നടന്ന ക്യാമ്പിൽ 6100 രൂപ വിലവരുന്ന ഷുഗർ (GRBS), എച്ച്ബിഎ1സി, യൂറിൻ മൈക്രോ ആൽബുമിൻ, ബയോതിസിയോമെട്രി, ലിപ്പിഡ് പ്രൊഫൈൽ, pro BNP (ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക്) തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും രോഗങ്ങൾക്കനുസൃതമായി സൗജന്യമായി നൽകി.
വിവിധതരം ലബോറട്ടറി പരിശോധനകൾ, ഡയറ്റ് കൗൺസിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം, ചോദ്യോത്തരങ്ങൾക്കായി ഓപ്പൺ ഫോറം തുടങ്ങിയ സെഷനുകൾ ഉൾപ്പെടുത്തിയിരുന്ന ക്യാമ്പിൽ പാർകോ സീനിയർ കൺസൾട്ടന്റ് ജനറൽ മെഡിസിൻ & ഡയബറ്റോളജിസ്റ്റ് ഡോ. നസീർ പി, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അഫീഫ എ, ഡയറ്റീഷ്യൻ രേഖ രവീന്ദ്രൻ, ഫിസിയോതെറാപ്പിസ്റ്റ് ഷിജിൻ ടി ടി എന്നിവർ സംസാരിച്ചു.
Diabathon 2024 ; A diabetes workshop was conducted at Parko Hospital