ബീജം തന്റേത് ഉപയോഗിക്കാൻ തയ്യാറാണെങ്കിൽ സൗജന്യ ഐവിഎഫ് ചികിത്സ നൽകുമെന്ന വാഗ്‌ദാനവുമായി ടെലഗ്രാം സിഇഒ

ബീജം തന്റേത് ഉപയോഗിക്കാൻ തയ്യാറാണെങ്കിൽ സൗജന്യ ഐവിഎഫ്  ചികിത്സ നൽകുമെന്ന  വാഗ്‌ദാനവുമായി ടെലഗ്രാം സിഇഒ
Nov 14, 2024 10:30 AM | By Rajina Sandeep

 (www.panoornews.in) തന്‍റെ ബീജം ഉപയോഗിക്കാൻ തയ്യാറാകുന്ന സ്ത്രീകൾ‌ക്ക് സൗജന്യ ഐവിഎഫ് ചികിത്സ നൽകുമെന്ന് ടെലഗ്രാം സിഇഒ പാവേൽ ദുറോവ്.

അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കുമായി ചേർന്നാണ് പാവേൽ ഇത്തരമൊരു സംവിധാനമൊരുക്കുന്നത്. വന്ധ്യത കാരണം പ്രയാസമനുഭവിക്കുന്ന ദമ്പതിമാരെയും സ്ത്രീകളെയും സഹായിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നാണ് വാദം.

അൾട്രാവിറ്റയുടെ ഫെർട്ടിലിറ്റി ക്ലിനിക്കിന്‍റെ വെബ്‌സൈറ്റിൽ ഇത്തരമൊരു സംവിധാനത്തെക്കുറിച്ചുളള പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും പ്രശസ്തനായ സംരംഭകൻ പാവേൽ ദുറോവിന്‍റെ ബീജം ഉപയോഗിച്ച് ക്ലിനിക്കിൽ സൗജന്യ ഐവിഎഫ് നടത്താനാകുമെന്നും ചികിത്സ നടക്കുന്നതിനിടെ മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും നല്‍കുമെന്നും ക്ലിനിക്ക് ഉറപ്പ് പറയുന്നു.

പാവേൽ ദുറോവിന്‍റെ ബീജം ഉപയോഗിച്ച് ഐവിഎഫ് ചികിത്സ നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ക്ലിനിക്കുമായി ബന്ധപ്പെട്ട് ആദ്യത്തെ കൺസൾട്ടേഷൻ ബുക്ക് ചെയ്യണമെന്നാണ് വെബ്സൈറ്റിലെ നിർദേശത്തിൽ പറയുന്നത്.

37 വയസിൽ താഴെ പ്രായമുള്ള ആരോഗ്യക്ഷമതയുള്ള സ്ത്രീകളെയാണ് ഇതിനായി പരിഗണിക്കുക. തുടർന്ന് ഡോക്ടറുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഐവിഎഫ് ചികിത്സയെക്കുറിച്ചുള്ള വിശദീകരണമുണ്ടാകും.

ആവശ്യമായ ടെസ്റ്റുകൾ നടത്തിയ ശേഷമായിരിക്കും ചികിത്സയ്ക്ക് യോഗ്യയാണോ എന്നതിൽ തീരുമാനമെടുക്കുകയെന്നും ക്ലിനിക്ക് അധികൃതർ പറഞ്ഞു.

തനിക്ക് നൂറിലധികം കുട്ടികളുണ്ടെന്ന് ടെലഗ്രാം സിഇഒ പാവേൽ ദുറോവ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ബീജദാനത്തിലൂടെയാണ് തനിക്ക് കുട്ടികളുണ്ടായതെന്നായിരുന്നു അദേഹത്തിന്‍റെ വെളിപ്പെടുത്തൽ.

Telegram CEO promises free IVF treatment if sperm is willing to use his own

Next TV

Related Stories
പരിക്കേറ്റ് വിശ്രമിക്കുന്ന സഹപാഠിയെ കാണാൻ ശിശുദിനത്തിൽ വീട്ടിലെത്തി ചെണ്ടയാട്  അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂളിലെ രണ്ടാം ക്ലാസ്  വിദ്യാർത്ഥികൾ

Nov 14, 2024 09:37 PM

പരിക്കേറ്റ് വിശ്രമിക്കുന്ന സഹപാഠിയെ കാണാൻ ശിശുദിനത്തിൽ വീട്ടിലെത്തി ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ

പരിക്കേറ്റ് വിശ്രമിക്കുന്ന സഹപാഠിയെ കാണാൻ ശിശുദിനത്തിൽ വീട്ടിലെത്തി ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂളിലെ രണ്ടാം ക്ലാസ് ...

Read More >>
സ്കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അടിമുടി  അസ്വാഭാവികത ; ചുരുളഴിഞ്ഞ് പീഡനകഥ,  ​ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ

Nov 14, 2024 09:06 PM

സ്കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അടിമുടി അസ്വാഭാവികത ; ചുരുളഴിഞ്ഞ് പീഡനകഥ, ​ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ

സ്കൂൾ വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ക​ണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ​ഇൻസ്റ്റാഗ്രാം സുഹൃത്ത്...

Read More >>
ഡയബത്തോൺ 2024 ; പാർക്കോ ഹോസ്പിറ്റലിൽ പ്രമേഹ ശിൽപ്പശാല നടത്തി

Nov 14, 2024 03:37 PM

ഡയബത്തോൺ 2024 ; പാർക്കോ ഹോസ്പിറ്റലിൽ പ്രമേഹ ശിൽപ്പശാല നടത്തി

പാർക്കോ ഹോസ്പിറ്റലിൽ പ്രമേഹ ശിൽപ്പശാല...

Read More >>
വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 14, 2024 03:00 PM

വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ...

Read More >>
ആറാം ക്ലാസ് വിദ്യാർത്ഥിക്ക്  സ്കൂളിലെ കിണറ്റിൽ വീണ്  ഗുരുതര പരിക്ക്

Nov 14, 2024 02:57 PM

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂളിലെ കിണറ്റിൽ വീണ് ഗുരുതര പരിക്ക്

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂളിലെ കിണറ്റിൽ വീണ് ഗുരുതര...

Read More >>
ചമ്പാട് പൂങ്കാവനം അംഗൻവാടി ശിശുദിനം ആഘോഷിച്ചു ;  റാലിയും നടത്തി

Nov 14, 2024 02:05 PM

ചമ്പാട് പൂങ്കാവനം അംഗൻവാടി ശിശുദിനം ആഘോഷിച്ചു ; റാലിയും നടത്തി

ചമ്പാട് പൂങ്കാവനം അംഗൻവാടി ശിശുദിനം...

Read More >>
Top Stories

News Roundup

Entertainment News