---
title: "സ്കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അടിമുടി  അസ്വാഭാവികത ; ചുരുളഴിഞ്ഞ് പീഡനകഥ,  ​ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ"
english_title: "Extreme abnormality in the behavior of the schoolgirl; The story of torture unfolded, the Instagram friend was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249351/extreme-abnormality-in-the-behavior-of-the-schoolgirl-the-story-of-torture-unfolded-the-instagram-friend-was-arrested"
published_at: "2024-11-14T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736199ac3313_6735e3fae0fc2_yyyr.jpg"
keywords: []
---

# സ്കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അടിമുടി  അസ്വാഭാവികത ; ചുരുളഴിഞ്ഞ് പീഡനകഥ,  ​ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ

> **Lead Summary:** ** **സ്കൂൾ വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ക​ണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ​ഇൻസ്റ്റാഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കി​യെന്ന ഞെട്ടിക്കുന്ന വിവരം.

## Article Content

** **സ്കൂൾ വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ക​ണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ​ഇൻസ്റ്റാഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കി​യെന്ന ഞെട്ടിക്കുന്ന വിവരം.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്പ് തോട്ടശ്ശേരി വീട്ടിൽ മുഹമ്മദ്‌ ഇർഫാൻ (20)നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നിത്തലയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

കുറച്ചു ദിവസങ്ങളിലായി വിദ്യാർഥിനിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വഭാവികത മനസ്സിലാക്കിയ അധ്യാപകർ കുട്ടിയെ കൗൺസിലിങ് നടത്തിയതോടെയാണ് പീഡനമാണെന്ന വിവരമറിയുന്നത്.

തുടർന്ന് അധ്യാപകർ മാന്നാർ പൊലീസിൽ പരാതി നൽകി. മാന്നാർ ഇൻസ്പെക്ടർ എ. അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്.

സംഘത്തിൽ എസ്.ഐ സി.എസ്. അഭിരാം, എ.എസ്.ഐ റിയാസ്, എസ്.സി.പി.ഒ സാജിദ്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം മലപ്പുറത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249351/extreme-abnormality-in-the-behavior-of-the-schoolgirl-the-story-of-torture-unfolded-the-instagram-friend-was-arrested)