---
title: "മുക്കുപണ്ട പണയതട്ടിപ്പ് ; പിണറായിയിൽ   രണ്ടുപേർക്കെതിരെ കേസ്"
english_title: "Three-way mortgage fraud; Case against two persons in Pinarayi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249240/three-way-mortgage-fraud-case-against-two-persons-in-pinarayi"
published_at: "2024-11-14T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67359b60cb453_Untitled-7_copy.jpg"
keywords: []
---

# മുക്കുപണ്ട പണയതട്ടിപ്പ് ; പിണറായിയിൽ   രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** ** **മുക്കുപണ്ടം പണയം വെച്ച് ബാങ്കധികൃതരെ വഞ്ചിച്ച് പണം കൈക്കലാക്കി യ സംഭവത്തിൽ പോലീസ് കേസെടുത്തു. കോഴിക്കോട് നോർത്ത് ബേപ്പൂർ സ്വദേശി കെ.ടി അദിൽ റോഷൻ, അഞ്ചരക്കണ്ടി കല്ലായി സ്വദേശി പി വി ജാബിർ എന്നിവർക്കെതിരെയാണ് ബാങ്ക് മാനേജറുടെ പരാതിയിൽ പിണറായി പോലീസ് കേസെടുത്തത്.

## Article Content

** **മുക്കുപണ്ടം പണയം വെച്ച് ബാങ്കധികൃതരെ വഞ്ചിച്ച് പണം കൈക്കലാക്കി യ സംഭവത്തിൽ പോലീസ് കേസെടുത്തു. കോഴിക്കോട് നോർത്ത് ബേപ്പൂർ സ്വദേശി കെ.ടി അദിൽ റോഷൻ, അഞ്ചരക്കണ്ടി കല്ലായി സ്വദേശി പി വി ജാബിർ എന്നിവർക്കെതിരെയാണ് ബാങ്ക് മാനേജറുടെ പരാതിയിൽ പിണറായി പോലീസ് കേസെടുത്തത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ബാങ്കധികൃതരെ സ്വർണമാണെന്ന വ്യാജേന 40.5 ഗ്രാമിൻ്റെ മുക്കുപണ്ടമായ 5 വളകൾ കൊടുത്ത ശേഷം 2,12,700 രൂപയും, സമാനമായി 1,84000 രൂപയും കൈക്കലാക്കുകയായിരുന്നു. സൗത്ത് ഇന്ത്യൻബാങ്ക് മാനേജരുടെ പരാതിയിൽ പോലീസ് അന്വേഷണമാരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249240/three-way-mortgage-fraud-case-against-two-persons-in-pinarayi)