---
title: "ബംഗ്ലൂരുവിൽ കൂത്ത്പറമ്പ് സ്വദേശിനി മരിച്ച സംഭവം  ; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ"
english_title: "Death of a native of Koothparam in Bangalore; Mysterious relatives"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249220/death-of-a-native-of-koothparam-in-bangalore-mysterious-relatives"
published_at: "2024-11-14T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67358a1b76214_67358255c0862_rtert.jpg"
keywords: []
---

# ബംഗ്ലൂരുവിൽ കൂത്ത്പറമ്പ് സ്വദേശിനി മരിച്ച സംഭവം  ; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

> **Lead Summary:** കൂത്തുപറമ്പ് :****ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തിൽ എ.സ്നേഹ രാജൻ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ മരിച്ചത്.

## Article Content

കൂത്തുപറമ്പ് :****ബെംഗളൂരുവിൽ ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തിൽ എ.സ്നേഹ രാജൻ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിൽ മരിച്ചത്.

സ്നേഹ മരിച്ച വിവരം തിങ്കളാഴ്ച യാണ് ഭർത്താവ് പത്തനംതിട്ട സ്വദേശിയായ ഹരി എസ്.പിള്ള സ്നേഹയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുന്നത്. പ്രത്യേകിച്ച് അസുഖ ങ്ങളൊന്നും സ്നേഹയ്ക്ക് ഉണ്ടായിരു ന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയാരോപി ച്ച് ബന്ധുക്കൾ നൽകിയ പരാതി യിൽ സർജാപുർ പോലീസ് കേസെടുത്തു.

വർഷങ്ങളായി ബെംഗളൂരൂവി ലാണ് സ്നേഹ താമസിക്കുന്നത്. ഭർത്താവ് ഹരിയും ഐ.ടി. മേഖലയിലാണ് ജോലിചെയ്യുന്നത്. മകൻ ശിവാങ്ങും ഇവർക്കൊപ്പമു ണ്ട്. തിങ്കളാഴ്ച പുലർച്ചെ അമിത മായ ഛർദിയെ തുടർന്ന് സ്നേഹ യെ ആസ്പത്രിയിൽ പ്രവേശിപ്പിക്കു കയായിരുന്നെന്നും തുടർന്ന് മരണപ്പെട്ടെന്നും പറഞ്ഞ് ഹരി സ്നേഹയുടെ ബന്ധുക്കളെ ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ, മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ സർജാപുർ പോലീസിൽ പരാതി നൽകുകയായി രുന്നു.

സ്നേഹയും ഹരിയും തമ്മിൽ ഇടയ്ക്കിടെ വാക്‌തർക്കമുണ്ടാവാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബാംഗങ്ങൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടത്രെ. കഴിഞ്ഞ ദിവസം ഭർത്താവുമായുണ്ടായ വഴക്ക് സംബന്ധിച്ച് സ്നേഹ മരണത്തിന് തലേദിവസം ബന്ധുക്കളെ അറിയിച്ചിരുന്നെന്നും പറയുന്നു. വിമുക്തഭടൻ രാജൻ ആലക്കാട്ടിൻ്റെയും സുലോചനയുടേയും മകളാണ് സ്നേഹ. മഡിവാള മെഡി ക്കൽ കോളേജിൽ പോസ്റ്റ്മോർട്ട ത്തിന് ശേഷം ബുധനാഴ്ച പുലർച്ചെ വീട്ടിൽ എത്തിച്ച സ്നേഹയുടെ മൃതദേഹം രാവിലെ വീട്ടുവളപ്പിൽ

സംസ്കരിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടികളു മായി മുന്നോട്ടുപോകാനുള്ള ഒരു ക്കത്തിലാണ് സ്നേഹയുടെ ബന്ധു ക്കൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249220/death-of-a-native-of-koothparam-in-bangalore-mysterious-relatives)