ഹയർ സെക്കൻ്ററി, ഹൈസ്ക്കൂൾ, യു പി വിഭാഗങ്ങളിലാണ് രാമവിലാസം മുന്നേറുന്നത്.
ഹയർ സെക്കൻ്ററി വിഭാഗത്തിൽ 143 പോയിൻ്റുമായും, ഹൈസ്ക്കൂൾ വിഭാഗത്തിൽ 127 പോയിൻ്റുമായും, യു.പി വിഭാഗത്തിൽ 65 പോയിൻ്റുമായാണ് രാമവിലാസം മുന്നേറുന്നത്.
ഹയർ സെക്കൻ്ററി വിഭാഗത്തിൽ 136 പോയിൻ്റുമായി എൻ.എ.എം ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാമതും, 118 പോയിൻ്റുമായി കരിയാട് നമ്പ്യാർസ് ഹയർ സെക്കൻ്ററി മൂന്നാമതുമുണ്ട്. ഹൈസ്ക്കൂൾ വിഭാഗത്തിൽ 111 പോയിൻ്റുമായി എൻ എ എമ്മും, 99 പോയിൻ്റുമായി കരിയാട് നമ്പ്യാർസും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. യു.പി വിഭാഗത്തിൽ 53 പോയിൻ്റുമായി കാടാങ്കുനിയും, 50 പോയിൻ്റുമായി മേനപ്രവുമാണ് രാമവിലാസത്തിൻ്റെ പിന്നിലുള്ളത്. 75 വിദ്യാലയങ്ങളിൽ നിന്നായി നാലായിരത്തോളം വിദ്യാർത്ഥികൾ ഉപജില്ലാ കലാമേളയിൽ മാറ്റുരക്കുന്നുണ്ട്. മേള ബുധനാഴ്ച സമാപിക്കും.
Ramvilasam Higher Secondary School after progress in Chokli Upazila Arts Festival; Top in HSS, HS and UP categories