കണ്ണൂരിൽ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ ലോറി ഡ്രൈവറായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി ; പൊലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കണ്ണൂരിൽ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ ലോറി ഡ്രൈവറായ  യുവാവിൻ്റെ മൃതദേഹം   കണ്ടെത്തി ; പൊലീസിനെതിരെ  പ്രതിഷേധവുമായി നാട്ടുകാർ
Nov 12, 2024 03:24 PM | By Rajina Sandeep

(www.panoornews.in)കണ്ണൂരിൽ പരിയാരത്ത് പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവട്ടൂരിലെ ടി കെ മഹറൂഫി(27)ന്റെ മൃതദേഹമാണ് കുറ്റ്യേരി പാലത്തിന് സമീപം ഇരിങ്ങൽ ഭാഗത്ത് കണ്ടെത്തിയത്.


മണൽക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ കണ്ട് യുവാവ് പുഴയിൽ ചാടുകയായിരുന്നു എന്നാണ് വിവരം. ലോറി ഡ്രൈവറായിരുന്നു മെഹറൂഫ്. ശനിയാഴ്ച രാത്രിയാണ് യുവാവിനെ കാണാതായത്.


മഹറൂഫിനെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നൽകിയിലെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം.


സംഭവത്തിനു പിന്നാലെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.


തിരുവട്ടൂരിലെ ടി കെ മഹറൂഫിനെ കാണാനില്ലെന്ന പരാതി പോലീസ് സ്വീകരിച്ചില്ലെന്നും കലക്ടറോ ആർ ഡി ഓയോ സ്ഥലത്തെത്താതെ മൃതദേഹം വിട്ടുനൽകില്ലെന്നുമായിരുന്നു നാട്ടുകാരുടെ വാദം.


ഇക്കഴിഞ്ഞ 10-ാം തീയതി 11.50 ന് പരിയാരം ഗ്രേഡ് എസ്.ഐ വിനയന്‍ ചെല്ലരിയന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ പ്രകാശന്‍, രാജേഷ് കുമാര്‍ സീനിയര്‍ സി.പി.ഒ രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ കുറ്റ്യേരി കടവില്‍ മണല്‍കടത്ത് സംഘത്തെ തുരത്തിയിരുന്നു.


നാലംഗസംഘം ഇവിടെ കെ.എല്‍-40 3276 നമ്പര്‍ ടിപ്പര്‍ലോറിയില്‍ മണല്‍ കടത്തുന്നുണ്ടെന്ന് എസ്.ഐ എന്‍.പി.രാഘവന് വിവരം ലഭിച്ചിരുന്നു. ഇദ്ദേഹം വിവരം നല്‍കിയത് പ്രകാരമാണ് പോലീസ് സംഘം എത്തിയത്.


പോലീസിനെ കണ്ട ഉടനെ മണല്‍കടത്ത് സംഘം പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നയാളാണ് മെഹറൂഫെന്നാണ് പറയുന്നത്.


മെഹറൂഫിനെ കാണാതായത് സുഹൃത്തുക്കള്‍ പോലീസില്‍ അറിയിച്ചപ്പോള്‍ സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കാഞ്ഞിരങ്ങാട് ഉണ്ടെന്ന വിവരമാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ തെരച്ചില്‍ നടത്തിയിരുന്നു.


പരിയാരം പോലീസ് സ്ഥലത്തെത്തിെയങ്കിലും രോഷാകുലരായ നാട്ടുകാര്‍ മൃതദേഹം മാറ്റാന്‍ സമ്മതിച്ചിട്ടില്ല. കലക്ടറോ ആർഡി ഒയോ സ്ഥലത്തെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ മൃതദേഹം വിട്ടുനൽകി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

In Kannur, the body of a young lorry driver who jumped into the river after meeting the police was found; Locals are protesting against the police

Next TV

Related Stories
കോപ്പാലമുൾപ്പടെ മാഹിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടി ;  ഇനി രാവിലെ 8 മുതൽ രാത്രി 11 വരെ.

Nov 13, 2024 07:08 PM

കോപ്പാലമുൾപ്പടെ മാഹിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടി ; ഇനി രാവിലെ 8 മുതൽ രാത്രി 11 വരെ.

കോപ്പാലമുൾപ്പടെ മാഹിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടി ; ഇനി രാവിലെ 8 മുതൽ രാത്രി 11...

Read More >>
ചൊക്ലി ഉപജില്ലാ കലോത്സവ വേദിയിൽ ആടിയും, പാടിയും  ആസ്വാദക മനം കവർന്ന് ഭിന്നശേഷിക്കാരായ വിദ്യാർത്ഥിനികളും ; ചൊക്ലി ബിആർസിക്കും കൈയ്യടി

Nov 13, 2024 03:56 PM

ചൊക്ലി ഉപജില്ലാ കലോത്സവ വേദിയിൽ ആടിയും, പാടിയും ആസ്വാദക മനം കവർന്ന് ഭിന്നശേഷിക്കാരായ വിദ്യാർത്ഥിനികളും ; ചൊക്ലി ബിആർസിക്കും കൈയ്യടി

ചൊക്ലി ഉപജില്ലാ കലോത്സവ വേദിയിൽ ആടിയും, പാടിയും ആസ്വാദക മനം കവർന്ന് ഭിന്നശേഷിക്കാരായ...

Read More >>
ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ വടകര സ്വദേശിനിയായ  യുവതിക്ക് 32 ലക്ഷം രൂപയും, 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ വിധി

Nov 13, 2024 03:32 PM

ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ വടകര സ്വദേശിനിയായ യുവതിക്ക് 32 ലക്ഷം രൂപയും, 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ വിധി

ബസ്സിടിച്ച് ഗുരുതര പരിക്കേറ്റ വടകര സ്വദേശിനിയായ യുവതിക്ക് 32 ലക്ഷം രൂപയും, 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ...

Read More >>
മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Nov 13, 2024 03:26 PM

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ...

Read More >>
Top Stories










News Roundup