(www.panoornews.in) ലൈസൻസ് ഇല്ലാത്ത മകൻ ബൈക്ക് ഓടിച്ച സംഭവത്തിൽ പിതാവിന് ലഭിച്ചത് എട്ടിന്റെ പണി. നാദാപുരത്താണ് സംഭവം. പുളിയാവ് സ്വദേശി പാലക്കുൽ വീട്ടിൽ അബ്ദുൽ അസീസിന്റെ മകനാണ് സൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചത്.
തുടർന്ന് കേസ് കോടതിയിൽ എത്തിയതിനെ തുടർന്ന് 25000 രൂപ പിഴയൊടു ക്കാനും കോടതി പിരിയും വരെ തടവ് ശിക്ഷയും ലഭിക്കുകയായിരുന്നു.
നാദാപുരം കോടതിയാണ് ശിക്ഷ വിധിച്ചത്. നാദാപുരം കൺട്രോൾ റൂം സിഐയും സംഘവും ചെക്യാട് പുളിയാവ് റോഡിൽ വാഹന പരിശോധന നടത്തു ന്നതിനിടെയാണ് വിദ്യാർത്ഥിയായ അസീസിന്റെ മകൻ ഇതുവഴി ബൈക്കുമായി വന്നത്. അന്വേഷിച്ചപ്പോൾ ഇയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ലൈസൻസ് എടുക്കാതെ യാണ് ബൈക്ക് ഓടിച്ചതെന്നും വ്യക്തമാവുകയായിരുന്നു.
തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ബൈക്കും കസ്റ്റഡിയിൽ എടുത്തിരുന്നു. വളയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിഴ തുക അസീസ് കോടതിയിൽ അടച്ചു. പ്രത്യേക അദാലത്തിലാണ് കേസ് പരിഗണിച്ച് ശിക്ഷ നടപ്പാക്കിയത്.
18-year-old son rode his bike in front of Nadapuram CI; The father will be imprisoned and fined a quarter of a lakh