പാനൂർ ബ്ലോക്ക് പഞ്ചായത്ത് തുല്യതാ പഠന പദ്ധതിക്ക് പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം
കെ.പി മോഹനൻ എം എൽ എ തുല്യതാ പാഠ്യപദ്ധതി ഉദ്ഘാടനം ചെയ്തു. ഇക്കാലത്ത് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്.
കുട്ടികൾ പറയുന്ന കാര്യങ്ങൾ മനസിലാക്കാനും മറുപടി പറയാനും രക്ഷിതാക്കൾക്ക് കഴിയണം. അതിന് രക്ഷിതാക്കളും വിദ്യാസമ്പന്നരാകണമെന്നും കെ.പി മോഹനൻ എം എൽ എ പറഞ്ഞു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് എ. ശൈലജ അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ പഠിതാക്കൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഷാജു ജോസഫ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എൻ. പ്രസീത, പാനൂർ നഗരസഭാ കൗൺസിലർ പി.കെ. പ്രവീൺ, കെ.യൂസഫ്, കെ. അജിത എന്നിവർ സംസാരിച്ചു.
പത്താം ക്ലാസിൽ 50 പേരും, പ്ലസ് വണ്ണിൽ 60 പേരുമാണ് തുല്യതാ പഠിതാക്കളായി രജിസ്റ്റർ ചെയ്തത്. എല്ലാ ഞായറാഴ്ചകളിലുമാണ് തുല്യതാ പഠന ക്ലാസ് നടക്കുക.
KP Mohanan MLA said that learning has no age or boundaries. ; Pannur Block Panchayat Equivalency Study Project started at Pannur PR Memorial Higher Secondary School