പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ
Oct 7, 2024 10:52 PM | By Rajina Sandeep

(www.panoornews.in)  പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.റെയില്‍വേ സ്റ്റേഷന് സമീപത്തെ താമസ സ്ഥലത്താണ് 55 വയസുകാരനായ അബ്ദുല്‍ സത്താറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെല്ലിക്കുന്ന് ജംക്ഷനില്‍ ട്രാഫിക് തടസമുണ്ടാക്കിയതിന് കഴിഞ്ഞ വ്യാഴാഴ്ച ഇദ്ദേഹത്തിന്‍റെ ഓട്ടോ കാസര്‍കോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓട്ടോ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും എസ്ഐ അനൂപ് വിട്ട് നല്‍കിയില്ലെന്നാണ് പരാതി.

ഇതില്‍ മനം നൊന്താണ് അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം. ഓട്ടോറിക്ഷ വിട്ട് നല്‍കാത്തത് സംബന്ധിച്ച് അബ്ദുല്‍ സത്താര്‍ ഫെയ്സ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.

സംഭവത്തില്‍ എസ്ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

പ്രതിഷേധത്തിന് പിന്നാലെ ആരോപണ വിധേയനായ എസ്ഐ അനൂപിനെ ചന്ദേര പൊലീസ് സ്റ്റേഷനിലേക്ക് ജില്ലാ പൊലീസ് മേധാവി ഡി ശില്പ സ്ഥലം മാറ്റി. പരാതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

The driver of the auto-rickshaw hanged himself because he was not released by the police

Next TV

Related Stories
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച  ഇഫ്താർ സംഗമം ശ്രദ്ധേയമായി

Mar 26, 2025 02:48 PM

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി...

Read More >>
കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 26, 2025 02:14 PM

കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ...

Read More >>
ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

Mar 26, 2025 01:43 PM

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക്...

Read More >>
പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ  സ്നേഹ സംഗമമായി.

Mar 26, 2025 12:54 PM

പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ സ്നേഹ സംഗമമായി.

പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ സ്നേഹ...

Read More >>
മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ  സമൂഹ നോമ്പുതുറയും,  സ്നേഹവിരുന്നും

Mar 26, 2025 12:15 PM

മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ സമൂഹ നോമ്പുതുറയും, സ്നേഹവിരുന്നും

മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ സമൂഹ നോമ്പുതുറയും, സ്നേഹവിരുന്നും ...

Read More >>
കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി, പൊലീസ് കേസെടുത്തു

Mar 26, 2025 12:10 PM

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി, പൊലീസ് കേസെടുത്തു

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി, പൊലീസ്...

Read More >>
Top Stories