(www.panoornews.in) മദ്യലഹരിയിൽ കാറിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കൊച്ചി നഗരത്തിലെ എംജി റോഡിൽ ഇന്നലെ രാത്രി 2 മണിക്കായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഒരാൾ കാറോടിക്കുകയും രണ്ടു പേർ കാറിന്റെ വശങ്ങളിലൂടെ ദേഹം പുറത്തേക്കിട്ട് എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുന്നതും വീഡിയോയിൽ കാണാം.
അറസ്റ്റിലായവർ കൊല്ലം ശാസ്താംകോട്ട സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ എംജി റോഡിലെത്തിയപ്പോഴായിരുന്നു അഭ്യാസപ്രകടനം.
ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. മോട്ടർ വാഹന വകുപ്പ് നിയമങ്ങൾ അനുസരിച്ചും കേസെടുത്തിട്ടുണ്ട്.
Young people practice drunk driving;Three people were arrested