(www.panoornews.in)ലഹരിക്കെതിരെ ഗ്രാമസഭയിൽ സംസാരിച്ചതിന് വീട്ടമ്മക്ക് നേരെ അതിക്രമമെന്ന് പരാതി. ലഹരി ഉപയോഗത്തിനെതിരെ ഗ്രാമസഭയിൽ സംസാരിച്ച വിരോധത്തിന് വീട്ടമ്മയെ രണ്ടംഗസംഘം അക്രമിച്ചതായി പരാതി.
മാട്ടൂൽ സ്വദേശിനി സീനത്ത് കാക്കണ്ടി (52) യുടെ പരാതിയിൽ മുൻഷിദ്, ബൈജു എന്നിവർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.
വൈകുന്നേരം ആറ് മണിയോടെ ഇരുവരും ബൈക്കിൽ സീനത്തിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും കൈപിടിച്ചു തിരിച്ച് മർദിക്കുകയും സീനത്തിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതി.
സീനത്തിൻ്റെ കൈയിലുണ്ടായിരുന്ന 13,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ ബലം പ്രയോഗിച്ച് കൈക്കലാക്കി നിലത്ത് എറി ഞ്ഞുടച്ചതായും പരാതിയിലുണ്ട്.
Complaint of violence against the housewife for speaking against alcoholism in the Gram Sabha