(www.panoornews.in)മനേക്കര കുമാരൻ മാസ്റ്റർ വായനശാല പ്രവർത്തന പരിധിയിൽ വരുന്ന 12 ,13 വാർഡുകളിലെ വിദ്യാർത്ഥികൾക്കും, പൊതു ജനങ്ങൾക്കുമായി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വ്യക്തികൾ, സംഭവങ്ങൾ, ചരിത്ര മുഹൂർത്തങ്ങൾ എന്നിവയെ ആസ്പദമാക്കി ആഗസ്റ്റ് 15 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് വായനശാലാ ഹാളിൽ ക്വിസ് മത്സരം സംഘടിപ്പിക്കും.
താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിഭാഗങ്ങൾ:- a) LP തലം-നാലാം ക്ലാസ്സ് വരെ b) UP തലം- 5 മുതൽ 7-ാം ക്ലാസ്സ് വരെ c) High School തലം- 8മുതൽ 10-ാം ക്ലാസ്സ് വരെ d) HSS- 11&12-ാംക്ലാസ്സ് വരെ. e) പൊതു വിഭാഗം-പ്രായ പരിധി ഇല്ല.
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും താഴെ കൊടുത്ത ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിക്കുന്നു. cell -9495479729,7559966376, 9061738495
Manekkara Kumaran Master Reading Room will conduct history quiz competition on Independence Day;Both students and adults can participate