കണ്ണൂർ :(www.panoornews.in) യുവാവിനെ കിണറിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താണയിലെ ടി.വി.എസ് ഷോറൂമിൽ മെക്കാനിക്കായിരുന്ന സുരേഷ് (45) എന്നയാളെയാണ് താണ ഗേറ്റ് വേ സെൻ്റർ കോംപ്ലക്സിന് പിറകിലെ കിണറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കിണറിൻ്റെ ഗ്രില്ലിന് കയർ കെട്ടി കിണറിനകത്തേക്ക് തൂങ്ങി നിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി. കഴിഞ്ഞ 23 വർഷമായി താണയിൽ ജോലി ചെയ്യുന്ന ഇയാളെക്കുറിച്ച് നാട്ടുകാർക്ക് കൂടുതലൊന്നും അറിയില്ല.
A young man was found hanging inside a well in Kannur