അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു

അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു
Jul 23, 2024 12:28 PM | By Rajina Sandeep

നാദാപുരം : (www.panoornews.in) ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഖില മര്യാട്ടിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇടതുപക്ഷ അംഗങ്ങൾ ബഹിഷ്ക്കരിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതോടെ റിട്ടേണിംഗ് ഓഫീസർ വിജയിയായി അഖിലയെ പ്രഖ്യാപിച്ചു .

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി സത്യവാചകം ചൊല്ലി കൊടുത്തു. അഖില ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സത്യ പ്രതിജ്ഞയ്ക്ക് ക്ഷണിച്ച തോടെ എൽഡിഎഫിലെ എട്ട് അംഗങ്ങളും ചടങ്ങിൽ നിന്ന് ഇറങ്ങി പോയി.

പി.പി ബാലകൃഷ്ണൻ, വി.പി കുഞ്ഞിരാമൻ, എ ദിലീപ് കുമാർ , എ.കെ ബിജിത്ത് , നിഷാ മനോജ്, ടി ലീന , പി. രോഷ്ന, സുനിത ഇ.കെ എന്നിവരാണ് ബഹിഷ്ക്കരിച്ചത്. വിവാദത്തെ തുർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച അഖില മര്യാട്ട് യുഡിഎഫിലെ 14 അംഗങ്ങളുടെയും പിന്തുണയോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് രാവിലെ 11ന് ആരംഭിച്ച നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി നിഷാ മനോജിന് എട്ട് വോട്ട് ലഭിച്ചു. കോൺഗ്രസിലെ റീന കിണമ്പ്രമ്മലാണ് അഖിലയുടെ പേര് നിർദ്ദേശിച്ചത്. പി. വാസു പിൻതാങ്ങി. സിപിഐ എമ്മിലെ ടി. ലീനയാണ് നിഷാമനോജിൻ്റെ പേര് നിർദ്ദേശിച്ചത്.

എ ദിലീപ് കുമാർ പിൻതാങ്ങി. റിട്ടേണിംഗ് ഓഫീസറായി നാദാപുരം എഇഒ രാജീവൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും വിപ്പ് റിട്ടേണിംഗ് ഓഫീസർ വായിച്ചു. മുസ്ലിം ലീഗ് നിലപാട് അറിയിച്ച് ഇന്ന് രാവിലെ പാർട്ടി ജനപ്രതിനിധികളായ 14 പേരെയും അറിയിച്ച് വിപ്പ് നൽകിയിരുന്നു.

മര്യാട്ടിനെ വീണ്ടും മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ വിയോജിപ്പ് അറിയിച്ച മുസ്ലിം ലീഗ് ഇന്നലെ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ജനപ്രതിനിധികളുടെയും നേതാക്കളുടെയും യോഗം ചേർന്നിരുന്നു.

ഡിസിസി ആവശ്യത്തെ തുടർന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് എം എ റസാഖ് മാസ്റ്റർ പങ്കെടുത്താണ് ഇന്നലെ നാദാപുരം ലീഗ് ഹൗസിൽ യോഗം ചേർന്നത്. മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് കമ്മറ്റിയാണ് തങ്ങളുടെ വിയോജിപ്പ് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

സമൂഹമാധ്യമത്തിലൂടെ ഉയര്‍ന്നുവന്ന ചില കാര്യങ്ങളിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് അഖില മര്യാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്ന അഖില മര്യാട്ട് തല്‍സ്ഥാനത്തുനിന്നും സ്വയം രാജി വെച്ചത്. അതിനെ തുടര്‍ന്ന് പ്രസ്തുത വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നതിനായ് ഡിസിസി വൈസ് പ്രസിഡന്റ് പി.കെ. ഹബീബ്, ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടില്‍ എന്നിവരടങ്ങുന്ന ഒരു കമ്മീഷനെ ഡിസിസി നിയമിച്ചിരുന്നു..

അഖില മര്യാട്ട് ഈ വിഷയത്തില്‍ ഒരു തരത്തിലും കുറ്റക്കാരിയല്ലെന്നും അവര്‍ ചതിക്കപ്പെടുകയാണ് ഉണ്ടായതെന്നും ബോധ്യപ്പെട്ടിരിക്കുന്നതായി കമ്മീഷൻ അംഗങ്ങൾ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയത്തില്‍ അഖില മര്യാട്ട് ഇരയാണെന്നും അവരോടൊപ്പം പാര്‍ട്ടിയും പൊതു സമൂഹവും ഉറച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

ഒരു തരത്തിലുള്ള കുറ്റവും തെറ്റും അഖിലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഒരു വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് നടന്ന നാദാപുരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്‍ അഖില മര്യാട്ടിനെ വീണ്ടും മത്സരിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചത്.

Disapproved boycotted;Akhila's swearing-in was boycotted by the Left

Next TV

Related Stories
30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

Apr 18, 2025 12:28 PM

30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ...

Read More >>
കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ പിടിയിൽ

Apr 18, 2025 12:24 PM

കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ പിടിയിൽ

കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 18, 2025 10:47 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2025 10:42 AM

വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

Apr 18, 2025 10:16 AM

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ...

Read More >>
മട്ടന്നൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

Apr 18, 2025 08:36 AM

മട്ടന്നൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍

കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ്...

Read More >>
Top Stories










News Roundup