അഖിലമര്യാട്ട് വീണ്ടും; നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

അഖിലമര്യാട്ട്  വീണ്ടും;  നാദാപുരം ഗ്രാമപഞ്ചായത്ത്   വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം
Jul 23, 2024 11:44 AM | By Rajina Sandeep

നാദാപുരം:(www.panoornews.in)  നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം നാദാപുരം : വിവാദത്തെ തുർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച അഖില മര്യാട്ട് യുഡിഎഫിലെ 14 അംഗങ്ങളുടെയും പിന്തുണയോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് രാവിലെ 11ന് ആരംഭിച്ച നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി നിഷാ മനോജിന് എട്ട് വോട്ട് ലഭിച്ചു.

കോൺഗ്രസിലെ റീന കിണമ്പ്രമ്മലാണ് അഖിലയുടെ പേര് നിർദ്ദേശിച്ചത്. പി. വാസു പിൻതാങ്ങി. സിപിഐ എമ്മിലെ ടി. ലീനയാണ് നിഷാമനോജിൻ്റെ പേര് നിർദ്ദേശിച്ചത്.

എ ദിലീപ് കുമാർ പിൻതാങ്ങി. റിട്ടേണിംഗ് ഓഫീസറായി നാദാപുരം എഇഒ രാജീവൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും വിപ്പ് റിട്ടേണിംഗ് ഓഫീസർ വായിച്ചു.

മുസ്ലിം ലീഗ് നിലപാട് അറിയിച്ച് ഇന്ന് രാവിലെ പാർട്ടി ജനപ്രതിനിധികളായ 14 പേരെയും അറിയിച്ച് വിപ്പ് നൽകിയിരുന്നു. മര്യാട്ടിനെ വീണ്ടും മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ വിയോജിപ്പ് അറിയിച്ച മുസ്ലിം ലീഗ് ഇന്നലെ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ജനപ്രതിനിധികളുടെയും നേതാക്കളുടെയും യോഗം ചേർന്നിരുന്നു. ഡിസിസി ആവശ്യത്തെ തുടർന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് എം എ റസാഖ് മാസ്റ്റർ പങ്കെടുത്താണ് ഇന്നലെ നാദാപുരം ലീഗ് ഹൗസിൽ യോഗം ചേർന്നത്.

മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് കമ്മറ്റിയാണ് തങ്ങളുടെ വിയോജിപ്പ് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത്. സമൂഹമാധ്യമത്തിലൂടെ ഉയര്‍ന്നുവന്ന ചില കാര്യങ്ങളിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് അഖില മര്യാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്ന അഖില മര്യാട്ട് തല്‍സ്ഥാനത്തുനിന്നും സ്വയം രാജി വെച്ചത്.

അതിനെ തുടര്‍ന്ന് പ്രസ്തുത വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നതിനായ് ഡിസിസി വൈസ് പ്രസിഡന്റ് പി.കെ. ഹബീബ്, ഡിസിസി ജനറല്‍ സെക്രട്ടറി പ്രമോദ് കക്കട്ടില്‍ എന്നിവരടങ്ങുന്ന ഒരു കമ്മീഷനെ ഡിസിസി നിയമിച്ചിരുന്നു..

അഖില മര്യാട്ട് ഈ വിഷയത്തില്‍ ഒരു തരത്തിലും കുറ്റക്കാരിയല്ലെന്നും അവര്‍ ചതിക്കപ്പെടുകയാണ് ഉണ്ടായതെന്നും ബോധ്യപ്പെട്ടിരിക്കുന്നതായി കമ്മീഷൻ അംഗങ്ങൾ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയത്തില്‍ അഖില മര്യാട്ട് ഇരയാണെന്നും അവരോടൊപ്പം പാര്‍ട്ടിയും പൊതു സമൂഹവും ഉറച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

ഒരു തരത്തിലുള്ള കുറ്റവും തെറ്റും അഖിലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഒരു വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിലയിരുത്തുന്നു.

ഈ സാഹചര്യത്തില്‍ ഇന്ന് നടന്ന നാദാപുരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്‍ അഖില മര്യാട്ടിനെ വീണ്ടും മത്സരിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചത്.

Akhilamariat again;Nadapuram Gram Panchayat.UDF candidate wins Vice presidential election

Next TV

Related Stories
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച  ഇഫ്താർ സംഗമം ശ്രദ്ധേയമായി

Mar 26, 2025 02:48 PM

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചൊക്ലി ടൗൺ ഡിവിഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി...

Read More >>
കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 26, 2025 02:14 PM

കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ...

Read More >>
ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

Mar 26, 2025 01:43 PM

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക്...

Read More >>
പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ  സ്നേഹ സംഗമമായി.

Mar 26, 2025 12:54 PM

പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ സ്നേഹ സംഗമമായി.

പൊന്ന്യംപാലം കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് അക്ഷരാർത്ഥത്തിൽ സ്നേഹ...

Read More >>
മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ  സമൂഹ നോമ്പുതുറയും,  സ്നേഹവിരുന്നും

Mar 26, 2025 12:15 PM

മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ സമൂഹ നോമ്പുതുറയും, സ്നേഹവിരുന്നും

മത സൗഹാർദത്തിൻ്റെ നേർക്കാഴ്ചയായി മാഹി ഇൻഡോർ സ്റ്റേഡിയം മോർണിംഗ് ബാച്ചിൻ്റെ സമൂഹ നോമ്പുതുറയും, സ്നേഹവിരുന്നും ...

Read More >>
കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി, പൊലീസ് കേസെടുത്തു

Mar 26, 2025 12:10 PM

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി, പൊലീസ് കേസെടുത്തു

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി, പൊലീസ്...

Read More >>
Top Stories