(www.panoornews.in) ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുമളിയില്‍ അറുപ്പത്തിയാറാം മൈലില്ലാണ് കാറിന് തീ പിടിച്ചത്. ഡ്രൈവർ വെന്ത് മരിക്കുകയായിരുന്നു.



കാര്‍ ഒരു ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. കാറിനകത്ത് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
The car caught fire and the driver was burnt to death
