നാദാപുരം:(www.panoornews.in) നാദാപുരം കല്ലാച്ചിയിൽ ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് വീട് തകർന്നു. വലിയ പറമ്പത്ത് ദേവിയുടെ വീടാണ് ഭാഗികമായി മരം വീണ് തകർന്നത്.
അല്പ സമയം മുമ്പ് കുറ്റിപ്രം സൗത്തിൽ ചില ഭാഗങ്ങളിൽ രണ്ട് മിനുട്ട് നേരം ചുഴലിക്കാറ്റ് വീശിയടിച്ചതോടെ മരങ്ങൾ പല സ്ഥലത്തും നിലം പതിച്ചു.


കഴിഞ്ഞ ദിവസം കനത്ത മഴയിൽ വീട് തകർന്ന പ്രദേശത്താണ് വീണ്ടും അപകടമുണ്ടായത്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമക്കുകയാണ്.
Cyclone in Nadapuram Kallachi;The house was destroyed by falling trees
