പാനൂർ :(www.panoornews.in) പാറാലിൽ സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ആർ എസ് എസ് പ്രവർത്തകനെ യുവമോർച്ച നേതാവിൻ്റെ വീട്ടിൽ നിന്നും ന്യൂമാഹി പൊലീസ്, ചൊക്ലി പൊലീസിൻ്റെ സഹായത്തോടെ പിടികൂടി.


പള്ളൂർ ചെമ്പ്രയിലെ അമൽ എന്ന സച്ചു (30) വിനെയാണ് യുവമോർച്ച നേതാവ് സ്മിൻതേഷി (40)ൻ്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് വീടുവളഞ്ഞ് പ്രതിയെ പിടികൂടിയത്.
ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിലായിരുന്നു റെയ്ഡും, അറസ്റ്റും. കോടിയേരി പാറാലിലെ സി പി എം പ്രവർത്തകരായ തോട്ടോളിൽ സുജനേഷ്, ചിരണം കണ്ടി ഹൗസിൽ സുബിൻ എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
പള്ളൂരിലെ ശരത്ത്, ധർമടത്തെ പി. ധനരാജ്, ന്യൂ മാഹിയിലെ വിഗീഷ്, ചെമ്പ്രയിലെ സനീഷ്, ആകാശ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പാറാൽ ബസ് സ്റ്റോപ്പിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുമ്പോൾ ജൂൺ 12ന് രാത്രിയാണ് ഇവർക്കു നേരെ അക്രമമുണ്ടായത്.
Case of attempted assassination of CPM workers in Paral;The accused and the Yuva Morcha leader of Panur, who helped the accused to stay in hiding, were arrested
