ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു

ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു
Jul 3, 2024 11:03 AM | By Rajina Sandeep

ഇരിട്ടി:(www.panoornews.in)  പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.

ഇരിക്കൂർ സിഗ്‌ബ കോളജിലെ ബി.എ സൈക്കോളജി അവസാനവർഷ വിദ്യാർഥിനികളായ എടയന്നൂർ സ്വദേശിനി ഷഹർബാന (28), അഞ്ചരക്കണ്ടി സ്വദേശിനി സൂര്യ (23) എന്നിവരെയാണ് കാണാതായത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയിലെ മുങ്ങൽസംഘം ഏറെനേരം ഡിങ്കിയും മറ്റും ഉപയോഗിച്ച് ഇന്നലെ തന്നെ തിരച്ചിൽ നടത്തിയിരുന്നു.

ഇന്നലെ രാത്രി 7.30ഓടെ നിർത്തിയ തിരച്ചിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുനരാരംഭിച്ചത്. കോളജിൽ പരീക്ഷക്കെത്തിയതായിരുന്നു ഷഹർബാനയും സൂര്യയും. പരീക്ഷ കഴിഞ്ഞ് അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ സഹപാഠിയായ പടിയൂർ പൂവത്തെ ജസീനയുടെയുടെ വീട്ടിലെത്തി. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു.

മൊബൈൽഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയശേഷം പൂവത്തെ കൂറ്റൻ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങി. ഇതുശ്രദ്ധയിൽപെട്ട മീൻപിടിക്കുന്നവരും ജലസംഭരണിക്ക് മുകളിലുണ്ടായിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാരനും ഇവരെ വിലക്കിയെങ്കിലും നിമിഷങ്ങൾക്കകം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്നു.

വിദ്യാർഥിനികളിൽ ഒരാൾ മീൻപിടിക്കുന്നവരുടെ വലയിൽപെട്ടെങ്കിലും വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വലയിൽനിന്ന് വേർപെട്ടു പോയി. എടയന്നൂരിലെ മുഹമ്മദ് കുഞ്ഞിയുടെയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. പിതാവ് മുഹമ്മദ് കുഞ്ഞി ഏതാനും മാസം മുമ്പാണ് മരണപ്പെട്ടത്. വിവാഹിതയാണ്. അഞ്ചരക്കണ്ടിയിലെ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.

Missing female students in Iritti Puzha could not be found;The search continues

Next TV

Related Stories
പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ  ഊർജിതം ; ഓട്ടോ പറശ്ശിനി പാലത്തിൽ കണ്ടെത്തി

Jul 5, 2024 03:56 PM

പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ ഊർജിതം ; ഓട്ടോ പറശ്ശിനി പാലത്തിൽ കണ്ടെത്തി

ബുധനാഴ്ച ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വീടിറങ്ങിയ പന്ന്യന്നൂരിലെ സിന്ദൂരം ഹൗസിൽ കെ.വി. രമേശൻ്റെ (55) ഓട്ടോ റിക്ഷയാണ് രാത്രിയോടെ പറശിനിപ്പാലത്തിന് സമീപം...

Read More >>
കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ പുനരധിവസിപ്പിക്കും

Jul 5, 2024 03:13 PM

കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ പുനരധിവസിപ്പിക്കും

കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ...

Read More >>
കുറ്റ്യാടിയിൽ പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങി നൊമ്പരക്കാഴ്ചയായ  തെരുവ്നായക്ക്  രക്ഷകരായി ജനകീയ  ദുരന്ത നിവാരണ സേന

Jul 5, 2024 03:05 PM

കുറ്റ്യാടിയിൽ പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങി നൊമ്പരക്കാഴ്ചയായ തെരുവ്നായക്ക് രക്ഷകരായി ജനകീയ ദുരന്ത നിവാരണ സേന

കുറ്റ്യാടി ടൗണിൽ തെരുവുനായയുടെ തലയിൽ പ്ലാസ്റ്റിക് പാത്രം കൂടുങ്ങിയിട്ട് 3...

Read More >>
'ശിക്ഷ അവരുടെ നന്മയെ കരുതി' ; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

Jul 5, 2024 02:38 PM

'ശിക്ഷ അവരുടെ നന്മയെ കരുതി' ; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി...

Read More >>
റെയിൽവേ ജീവനക്കാരനെ പാമ്പ് കടിച്ചു, തിരിച്ച് കടിച്ച് യുവാവ്, പാമ്പ് ചത്തു, 35കാരൻ രക്ഷപ്പെട്ടു

Jul 5, 2024 01:45 PM

റെയിൽവേ ജീവനക്കാരനെ പാമ്പ് കടിച്ചു, തിരിച്ച് കടിച്ച് യുവാവ്, പാമ്പ് ചത്തു, 35കാരൻ രക്ഷപ്പെട്ടു

യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും പാമ്പ് കടിയേറ്റ യുവാവ്...

Read More >>
മനേക്കരയിൽ ഡിവൈഎഫ്ഐ ഉന്നത വിജയികളെ അനുമോദിച്ചു

Jul 5, 2024 01:24 PM

മനേക്കരയിൽ ഡിവൈഎഫ്ഐ ഉന്നത വിജയികളെ അനുമോദിച്ചു

വിജയികൾക്ക് സി.എച്ച് ദാമോദരൻ മാസ്റ്റരുടെ സ്മരണക്കായി ഏർപ്പെടുത്തിയ മൊമൻ്റോ നൽകി...

Read More >>
Top Stories

News Roundup