---
title: "ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ."
english_title: "Resolve defects in highway construction work-CPI"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216554/resolve-defects-in-highway-construction-work-cpi"
published_at: "2024-07-01T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682b27d163d1_download_(2).jpg"
keywords: []
---

# ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

> **Lead Summary:** ***വടകര: ***ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ വടകര മേഖലയിലെ റോഡ് യാത്രികർക്ക് നിരന്തരമായ പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ്. പ്രവൃത്തികൾ നടന്ന പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും പതിവായിരിക്കുകയാണ് .

## Article Content

***വടകര: ***ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ വടകര മേഖലയിലെ റോഡ് യാത്രികർക്ക് നിരന്തരമായ പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ്. പ്രവൃത്തികൾ നടന്ന പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും പതിവായിരിക്കുകയാണ് .

മൂരാട്, മുക്കാളി എന്നിവിടങ്ങളിൽ അപകടകരമായ രീതിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അശാസ്ത്രീയമായ നിർമ്മാണം മൂലം പല സ്ഥലങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട് . ചോറോട് പെരുമന വയൽ ഭാഗത്ത് 25 ഓളം കുടുംബങ്ങൾ വെള്ളക്കെട്ട് ഭീഷണി നേരിടുകയാണ് ദേശീയപാത നിർമ്മാണം നടത്തുന്ന കമ്പനിയുടെ എഞ്ചിനിയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇത്തരം കാര്യങ്ങളിൽ തികഞ്ഞ നിസ്സംഗതയും ധിക്കാരപരമായ സമീപനവുമാണ് സ്വീകരിക്കുന്നത് .

വടകരയിലെ സ്വകാര്യ സ്ഥാപനത്തിന് വേണ്ടി നിർമ്മാണ വസ്തുകൾ കമ്പനി അനധികൃതമായി കൈമാറിയത് വാർത്തയായിരുന്നു. പല സ്ഥലങ്ങളിലും സർവിസ്സ് റോഡിന് ആവശ്യമായ വീതി ഇല്ല എന്നതും ആക്ഷേപം ഉയർന്നിട്ടുണ്ട് .

ആയതിനാൽ ഈ കാര്യങ്ങൾ സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വികസനത്തിൻ്റെ മറവിൽ നടക്കുന്ന കൊള്ളരുതായ്മ അവസാനിപ്പിക്കണമെന്നും സി.പി ഐ വടകര മണ്ഡലം സെക്രട്ടറിയേറ്റ് അധികൃതരോട് ആവശ്യപ്പെടുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216554/resolve-defects-in-highway-construction-work-cpi)