---
title: "കണ്ണൂരിൽ അമിത വേഗതയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരിക്ക്  ദാരുണാന്ത്യം."
english_title: "A pedestrian was hit by a car driven by a policeman at excessive speed in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217034/a-pedestrian-was-hit-by-a-car-driven-by-a-policeman-at-excessive-speed-in-kannur"
published_at: "2024-07-03T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668525826e85b_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ അമിത വേഗതയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരിക്ക്  ദാരുണാന്ത്യം.

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ അമിത വേഗതയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരിക്ക് ദാരുണാന്ത്യം.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ അമിത വേഗതയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരിക്ക് ദാരുണാന്ത്യം.

കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസുകാരൻ ലിതേഷ് ഓടിച്ച കാറിടിച്ചാണ് മുണ്ടേരി വനിത സഹകരണ സംഘം ബിൽ കലക്‌ടർ ബി.ബീന മരണപ്പെട്ടത്.

അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഏറെ മുന്നോട്ട് പോയാണ് നിന്നത്. ഏച്ചൂർ കമാൽ പീടികക്ക് സമീപം ഉച്ചയ്ക്കായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217034/a-pedestrian-was-hit-by-a-car-driven-by-a-policeman-at-excessive-speed-in-kannur)