---
title: "മാഹിപ്പാലത്തു നിന്നും  പുഴയിൽ വീണ കൂത്ത്പറമ്പ് സ്വദേശിയെ  മത്സ്യത്തൊഴിലാളികൾ  സാഹസീകമായി  രക്ഷപ്പെടുത്തി "
english_title: "Fishermen bravely rescued a native of Koothparam who fell into the river from Mahipalaam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217017/fishermen-bravely-rescued-a-native-of-koothparam-who-fell-into-the-river-from-mahipalaam"
published_at: "2024-07-03T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668515bc681a5_nhnhnh.jpg"
keywords: []
---

# മാഹിപ്പാലത്തു നിന്നും  പുഴയിൽ വീണ കൂത്ത്പറമ്പ് സ്വദേശിയെ  മത്സ്യത്തൊഴിലാളികൾ  സാഹസീകമായി  രക്ഷപ്പെടുത്തി 

> **Lead Summary:** **മാഹി: **മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണയാളെ മത്സ്യത്തൊഴിലാളികളും, മാഹി ഫയർഫോഴ്സും ചേർന്ന് സാഹസീകമായി രക്ഷപ്പെടുത്തി.

## Article Content

**മാഹി: **മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണയാളെ മത്സ്യത്തൊഴിലാളികളും, മാഹി ഫയർഫോഴ്സും ചേർന്ന് സാഹസീകമായി രക്ഷപ്പെടുത്തി.

കൂത്ത്പറമ്പ് പാതിരിയാട് സ്വദേശി പത്മനാഭ(72) നാണ് പുഴയിൽ വീണത്. റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ് പത്മനാഭൻ. പുഴയിൽ വീണയുടനെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മാഹി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ തോണിയുമായെത്തി രക്ഷപ്പെടുത്തി. പോലീസ് അറിയിച്ചതിനെത്തുടർന്ന് മാഹി ഫയർഫോഴ്സും സംഭവസ്ഥലത്ത് കുതിച്ചെത്തിയിരുന്നു തുടർന്ന് പോലീസ് ഇദ്ദേഹത്തെ മാഹി ഗവ. ആശുപത്രിയിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217017/fishermen-bravely-rescued-a-native-of-koothparam-who-fell-into-the-river-from-mahipalaam)