---
title: "പയ്യന്നൂരിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിൻ്റെ മകൻ്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു ; 5 പേർ അറസ്റ്റിൽ"
english_title: "The fitness center of the Congress leader's son, who was arrested on the complaint of molesting a young woman in Payyannur, was vandalized;5 people were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216963/the-fitness-center-of-the-congress-leaders-son-who-was-arrested-on-the-complaint-of-molesting-a-young-woman-in-payyannur-was-vandalized5-people-were-arrested"
published_at: "2024-07-03T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684f1aa85fe3_Untitled-3_copy.jpg"
keywords: []
---

# പയ്യന്നൂരിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിൻ്റെ മകൻ്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു ; 5 പേർ അറസ്റ്റിൽ

> **Lead Summary:** *** കണ്ണൂർ : ***പയ്യന്നൂരിൽ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഫിസിയോ തെറാപ്പി ചെയ്യാൻ ഫിറ്റ്നസ് സെന്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരി നൽകിയ പരാതിയിൽ പറയുന്നത്.

## Article Content

*** കണ്ണൂർ : ***പയ്യന്നൂരിൽ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഫിസിയോ തെറാപ്പി ചെയ്യാൻ ഫിറ്റ്നസ് സെന്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരി നൽകിയ പരാതിയിൽ പറയുന്നത്.

കണ്ണൂരിലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് എം നാരായണൻ കുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ. ഇന്നലെയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനിൽ യുവതി നേരിട്ടെത്തിയാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഇതിന് പിന്നാലെയാണ് ആരോഗ്യ വെൽനസ് ക്ലിനിക്ക് ജിം ഒരു സംഘം അടിച്ചു തകർത്തത്. ജിംനേഷ്യത്തിൽ കണ്ണിൽ കണ്ടതെല്ലാം സംഘം തച്ചുടച്ചു.

സി.സി ടിവി ക്യാമറകൾ തച്ചുടച്ച ശേഷമായിരുന്നു അക്രമം.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് 5 പേരെ അറസ്റ്റു ചെയ്തു. ഇ. കപിൽ (32), എംവി ഷനു (36), അഖിൽ ഭാസ്ക്കർ (29), ഇ.ലിഗിൻ, എൻ.ശ്യാം എന്നിവരാണ് അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216963/the-fitness-center-of-the-congress-leaders-son-who-was-arrested-on-the-complaint-of-molesting-a-young-woman-in-payyannur-was-vandalized5-people-were-arrested)