---
title: "പന്ന്യന്നൂരിൽ മതിൽ തകർത്തതായി പരാതി."
english_title: "Complaint that the wall was broken in Panniannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216986/complaint-that-the-wall-was-broken-in-panniannur"
published_at: "2024-07-03T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685006de2bd3_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂരിൽ മതിൽ തകർത്തതായി പരാതി.

> **Lead Summary:** **പാനൂർ : **പന്ന്യന്നൂർ കമലാലയത്തിൽ ഒ.പുരുഷോത്തമൻ്റെ സ്ഥലത്തെ മതിലാണ് തകർത്തത്. സമീപവാസികളിൽ ചിലരാണ് മതിൽ തകർത്തതെന്ന് കാണിച്ച് പുരുഷോത്തമൻ പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

## Article Content

**പാനൂർ : **പന്ന്യന്നൂർ കമലാലയത്തിൽ ഒ.പുരുഷോത്തമൻ്റെ സ്ഥലത്തെ മതിലാണ് തകർത്തത്. സമീപവാസികളിൽ ചിലരാണ് മതിൽ തകർത്തതെന്ന് കാണിച്ച് പുരുഷോത്തമൻ പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ചെങ്കല്ലുകൊണ്ട് പണിത മതിലാണ് തകർത്തത്. പുതുച്ചേരി അസി.കമ്മീഷൻ ഓഫ് കമേഴ്സ്യൽ ടാക്സ് ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് പുരുഷോത്തമൻ. പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216986/complaint-that-the-wall-was-broken-in-panniannur)