---
title: "ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് കല്ലിക്കണ്ടി സ്വദേശിനി മരിച്ചു"
english_title: "A native of Kallikandi died after falling off her motorbike while going to work"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216966/a-native-of-kallikandi-died-after-falling-off-her-motorbike-while-going-to-work"
published_at: "2024-07-03T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684f37a04a72_d3a7a966-4270-4ae0-9b86-706f0b999788.jpg"
keywords: []
---

# ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് കല്ലിക്കണ്ടി സ്വദേശിനി മരിച്ചു

> **Lead Summary:** **പാനൂർ: **നിർമ്മാണ ജോലിക്കു പോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ തൊഴിലാളി മരിച്ചു. കല്ലിക്കണ്ടി സ്വദേശി കുയിറ്റികിണ്ടിയിൽ ദേവി ആണ് മരിച്ചത്.

## Article Content

**പാനൂർ: **നിർമ്മാണ ജോലിക്കു പോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ തൊഴിലാളി മരിച്ചു. കല്ലിക്കണ്ടി സ്വദേശി കുയിറ്റികിണ്ടിയിൽ ദേവി ആണ് മരിച്ചത്.

കഴിഞ്ഞ ആഴ്ച ചെറ്റക്കണ്ടി പാറക്കടവ് റോഡിൽ കുറുവന്തേരി റോഡ് ജംങ്ഷനിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം . ഗുരുതരമായി പരിക്കേറ്റ ദേവി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

ഇന്നലെ വൈകീട്ടോടെയായിരുന്നു അന്ത്യം. വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് ഉച്ചയോടെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും . വൈകീട്ട് കല്ലിക്കണ്ടിയിലെ വീട്ടിൽ സംസ്കരിക്കും. അച്ഛൻ : കണ്ണൻ , അമ്മ : മാത , സഹോദരങ്ങൾ : അശോകൻ , ലീല, അജിത , ഗീത

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216966/a-native-of-kallikandi-died-after-falling-off-her-motorbike-while-going-to-work)