ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക

ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക
Jul 1, 2024 12:36 PM | By Rajina Sandeep

കണ്ണൂർ: ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് പടരുന്നതായി ആരോഗ്യ വകുപ്പ്. അതത് പ്രദേശത്തെ ആസ്പത്രികൾ വഴി ചികിത്സ നൽകാൻ ഉള്ള നിർദേശങ്ങൾ സ്കൂളുകൾക്ക് നൽകിയതായി ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. ഒരു വൈറൽ അസുഖം ആയതിനാൽ രോഗലക്ഷണം

ഉള്ളവർ വീടുകളിൽ കഴിയുക ആണ് പ്രധാനം. പാരാമിക്സോ വൈറസ് വിഭാഗത്തിൽപെട്ട വൈറസ് ഉണ്ടാക്കുന്ന ഒരു അസുഖമാണ് മുണ്ടിനീര്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിച്ചേക്കാം. പനി, തലവേദന, ദേഹവേദന, ഛർദി എന്നിവയാണ് തുടക്ക ലക്ഷണങ്ങൾ.

രണ്ട് ദിവസം കഴിയുമ്പോൾ ചെവിയുടെ പിറകിൽ നിന്നും തുടങ്ങി കവിളിലേക്ക് പടർന്ന് വരുന്ന രീതിയിൽ പരോട്ടിഡ് ഗ്രന്ഥിയിൽ വീക്കം ഉണ്ടാവുന്നു. വീക്കം ആദ്യം ഒരു വശത്ത് മാത്രം തുടങ്ങാമെങ്കിലും താമസിയാതെ 70 ശതമാനം കുട്ടികളിലും രണ്ട് വശത്തും ഉണ്ടാവാം. നീരുള്ള ഭാഗത്തും ചെവിയിലുമായി ശക്തമായ വേദനയുമുണ്ടാകും

. ഭക്ഷണം കഴിക്കാനും വെള്ളം ഇറക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയാണ് കൂടുതലായും രോഗപ്പകർച്ച സംഭവിക്കുന്നത്.

വായുവിലൂടെ വേഗത്തിൽ പടരുന്ന രോഗമാണ് ഇത്. ചില കുട്ടികളിൽ സങ്കീർണതകൾ വന്നെത്താം. രോഗ ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് മുണ്ടിനീരിന്‌ നൽകുന്നത്.

Mumps is rampant in some schools in the district;Be careful

Next TV

Related Stories
കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ചു; ഭർത്താവിനെതിരെ കേസ്

Jul 3, 2024 10:49 AM

കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ചു; ഭർത്താവിനെതിരെ കേസ്

കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട്...

Read More >>
പാനൂർ ബസ്സ്റ്റാൻ്റിൽ വിദ്യാർത്ഥികൾക്ക് പൊലീസ് സംരക്ഷണം

Jul 3, 2024 10:19 AM

പാനൂർ ബസ്സ്റ്റാൻ്റിൽ വിദ്യാർത്ഥികൾക്ക് പൊലീസ് സംരക്ഷണം

പാനൂർ ബസ്സ്റ്റാൻ്റിൽ വിദ്യാർത്ഥികൾക്ക് പൊലീസ്...

Read More >>
ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി  കാണാതായ  പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം

Jul 2, 2024 07:16 PM

ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം

കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ...

Read More >>
ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

Jul 2, 2024 03:25 PM

ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

നാട്ടിൻ്റെ പ്രിയപ്പെട്ടവൻ്റെ വേർപാടിൽ ഞെട്ടൽമാറാതെ മേമുണ്ട ചല്ലിവയൽ...

Read More >>
Top Stories

News Roundup