ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും
Jul 2, 2024 03:25 PM | By Rajina Sandeep

കോഴിക്കോട്:(www.panoornews.in)    നാട്ടിൻ്റെ പ്രിയപ്പെട്ടവൻ്റെ വേർപാടിൽ ഞെട്ടൽമാറാതെ മേമുണ്ട ചല്ലിവയൽ ഗ്രാമം. അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. ലോകനാർകാവ് വലിയ ചിറയിൽ മുങ്ങി മരിച്ച അഭിനവിന്റെ സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ഇന്നലെ വൈകീട്ട് അഞ്ചരയോടെ കൂട്ടുകാരോടൊത്ത് വലിയ ചിറയിൽ നീന്താനെത്തിയതായിരുന്നു അഭിനവ്. ചിറയുടെ ഒരു ഭാഗത്തേക്ക് നീന്തി തിരികെ നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുകയായിരുന്നു.

വെള്ളത്തിൽ മുങ്ങിപ്പോയ അഭിനവിനെ കാണാതായതോടെ ഒപ്പമുള്ളവർ മുങ്ങി എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അല്പസമയത്തിനു ശേഷം പോസ്റ്റ് മോർട്ടം പൂർത്തിയാക്കി മൃതുദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകും.

മേമുണ്ട ചല്ലിവയൽ മമ്മള്ളി സ്വദേശി ബിനീഷിന്റെയും പ്രതിഭയുടെയും മകനാണ് അഭിനവ് കൃഷ്ണ ( 17). വിദ്യാർത്ഥിയായ അലോന ഏക സഹോദരിയണ്. മേപ്പയിൽ മിഡറ്റ് കോളേജിൽ നിന്നും പ്ലസ് ടു കഴിഞ്ഞ് തുടർ പഠനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു അഭിനവ്.

Memunda village without shock;Abhinav's body will be cremated this evening

Next TV

Related Stories
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 4, 2024 01:46 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ...

Read More >>
ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി  സൂര്യയുടെ മൃതദേഹവും  കണ്ടെത്തി

Jul 4, 2024 01:27 PM

ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി

ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ പഴശി ജലസംഭരണിയുടെ പടിയൂർ പൂവം കടവിൽ കാണാതായ വിദ്യാർത്ഥിനികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി....

Read More >>
കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ്  ടിപ്പറുമായി കൂട്ടിയിടിച്ച്  നിയന്ത്രണം വിട്ടു മറിഞ്ഞു ;  നിരവധി പേര്‍ക്ക് പരിക്ക്

Jul 4, 2024 12:50 PM

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു...

Read More >>
പാനൂരിൽ എലാങ്കോട്  വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

Jul 4, 2024 12:20 PM

പാനൂരിൽ എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

പാനൂരിൽ എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച...

Read More >>
പോക്സോ കേസ് പ്രതിയെ പിടികൂടാൻ  കണ്ണൂരിൽ നിന്നു പോയ പൊലീസ് വാഹനം  പൊന്നാനിക്കടുത്ത് തലകീഴായി മറിഞ്ഞു ; പൊലീസുകാര്‍ക്ക് പരിക്ക്

Jul 4, 2024 12:08 PM

പോക്സോ കേസ് പ്രതിയെ പിടികൂടാൻ കണ്ണൂരിൽ നിന്നു പോയ പൊലീസ് വാഹനം പൊന്നാനിക്കടുത്ത് തലകീഴായി മറിഞ്ഞു ; പൊലീസുകാര്‍ക്ക് പരിക്ക്

ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി...

Read More >>
Top Stories










News Roundup






GCC News