കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ് പരിക്ക് ; കെട്ടിടത്തിന് 80 വർഷം പഴക്കം

കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ് പരിക്ക് ; കെട്ടിടത്തിന് 80 വർഷം പഴക്കം
Jul 2, 2024 02:46 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in) കണ്ണൂരിൽ ജില്ലാ ബുക്ക് ഡിപ്പോയുടെ മേൽക്കൂരയിലെ ഓട് വീണ് അധ്യാപകന്‍റെ തലയ്ക്ക് പരിക്ക്. അങ്ങാടിക്കടവ് സ്കൂളിലെ അധ്യാപകൻ ബെന്നിക്കാണ് പരിക്കേറ്റത്.

പയ്യാമ്പലത്തെ എൺപത് വർഷത്തോളം പഴക്കമുളള ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണ് ബുക്ക് ഡിപ്പോയും അംഗൻവാടിയുമുൾപ്പെടെ പ്രവർത്തിക്കുന്നത്. 1944ൽ പണി കഴിപ്പിച്ച കെട്ടിടമാണിത്.

ഇതിന് മുന്നിൽ കാർ നിർത്തി ഇറങ്ങിയപ്പോഴാണ് അധ്യാപകന്‍റെ തലയിൽ ഓട് വീണത്. ബെന്നിക്ക് തലയില്‍ പതിനൊന്ന് തുന്നലുണ്ട്. ഹയർസെക്കന്‍ററി ഡെപ്യൂട്ടി ഡയറക്ടറേറ്റും വനിതാ ടിടിഐയും എല്ലാമുളള വളപ്പിലാണ് ഈ പഴയ കെട്ടിടവും.

ജില്ലാ പാഠപുസ്തക ഡിപ്പോയുടെ ഭാഗം. ഒപ്പം അംഗൻവാടിയും. ഓടുകൾ ഇളകിവീഴുന്ന, ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന്.ഫിറ്റ്നസില്ല. ഇരുപതോളം പേർ ജോലി ചെയ്യുന്ന ബുക്ക് ഡിപ്പോയുടെ അവസ്ഥ പരിതാപകരമാണ്.

തെരുവുനായ്ക്കൾ കയറുകയും മഴക്കാലത്ത് ചോർന്നൊലിക്കുകയും ചെയ്യും. മറ്റൊരിടത്തേക്ക് മാറ്റാൻ അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. തലയിൽ വീഴാനായി മാത്രം തലപ്പത്തുളളവർ കാത്തിരിക്കല്ലേ എന്നാണ് ഇവരുടെ അപേക്ഷ.

In Kannur, a teacher was injured when an oat fell on his head when he reached the book depot.The building is 80 years old

Next TV

Related Stories
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 4, 2024 01:46 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ...

Read More >>
ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി  സൂര്യയുടെ മൃതദേഹവും  കണ്ടെത്തി

Jul 4, 2024 01:27 PM

ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി

ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ പഴശി ജലസംഭരണിയുടെ പടിയൂർ പൂവം കടവിൽ കാണാതായ വിദ്യാർത്ഥിനികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി....

Read More >>
കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ്  ടിപ്പറുമായി കൂട്ടിയിടിച്ച്  നിയന്ത്രണം വിട്ടു മറിഞ്ഞു ;  നിരവധി പേര്‍ക്ക് പരിക്ക്

Jul 4, 2024 12:50 PM

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു...

Read More >>
പാനൂരിൽ എലാങ്കോട്  വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

Jul 4, 2024 12:20 PM

പാനൂരിൽ എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

പാനൂരിൽ എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച...

Read More >>
പോക്സോ കേസ് പ്രതിയെ പിടികൂടാൻ  കണ്ണൂരിൽ നിന്നു പോയ പൊലീസ് വാഹനം  പൊന്നാനിക്കടുത്ത് തലകീഴായി മറിഞ്ഞു ; പൊലീസുകാര്‍ക്ക് പരിക്ക്

Jul 4, 2024 12:08 PM

പോക്സോ കേസ് പ്രതിയെ പിടികൂടാൻ കണ്ണൂരിൽ നിന്നു പോയ പൊലീസ് വാഹനം പൊന്നാനിക്കടുത്ത് തലകീഴായി മറിഞ്ഞു ; പൊലീസുകാര്‍ക്ക് പരിക്ക്

ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി...

Read More >>
Top Stories










News Roundup