കണ്ണൂർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം: വനാതിർത്തികളിൽ ബോംബ് സ്ക്വാഡ് പരിശോധന

കണ്ണൂർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം: വനാതിർത്തികളിൽ ബോംബ് സ്ക്വാഡ് പരിശോധന
Jun 29, 2024 06:38 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  കണ്ണൂർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനാതിർത്തികളിൽ ബോംബ് സ്ക്വാഡ് പരിശോധന നടക്കുന്നു. കൊട്ടിയൂർ, ആറളം, കോളിത്തട്ട്, അടയ്ക്കാത്തോട് മേഖലകളിലാണ് പരിശോധന നടക്കുന്നത്.

പോലിസിന്റെയും തണ്ടർബോൾട്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ബോംബ് സ്ക്വാഡിനൊപ്പമുള്ളത്. വയനാട്ടിലെ മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന. കണ്ണൂരിലെ മലയോര മേഖല കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് സാനിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

നേരത്തേ അയ്യൻകുന്ന് പഞ്ചായത്തിലെ തന്നെ ഉരുപ്പുംകുറ്റിയിലും ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലും കൊട്ടിയൂർ പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിലും മാവോയിസ്റ്റുകൾ എത്തിയിരുന്നു. മുൻപ് അമ്പായത്തോട് ടൗണിൽ 2 തവണ മാവോയിസ്റ്റ് സംഘമെത്തി പരസ്യ പ്രകടനംപോലും നടത്തിയ സാഹചര്യം ഉണ്ടായിരുന്നു.

കഴിഞ്ഞ നവംബറിലാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിക്കടുത്ത് ഞെട്ടിത്തോട് മലയിൽ തണ്ടർബോൾട്ട്-മാവോയിസ്റ്റ് വെടിവയ്പ് നടന്നത്.

ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ഈ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കാനാണ് പോലിസിന്റെയും തണ്ടർബോൾട്ടിന്റെയും നീക്കം

Maoist presence in Kannur district: Bomb squad checks forest borders

Next TV

Related Stories
വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി.

Jul 1, 2024 09:41 PM

വായനാ പക്ഷാചരണത്തിൻ്റെഭാഗമായി ചമ്പാട് വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക കലവറ ഘോഷയാത്ര നടത്തി.

ചൊക്ളി ഉപജില്ലാവിദ്യാഭ്യാസഓഫീസർ എ.കെ ഗീത ഏറ്റുവാങ്ങി ഉദ്ഘാടനം...

Read More >>
പൂസായി ഡ്രൈവർ,  വളഞ്ഞുപുളഞ്ഞ് ടാങ്കർലോറി ;  കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും  ഡ്രൈവറെ പിടികൂടി  പൊലീസിന് കൈമാറി

Jul 1, 2024 08:28 PM

പൂസായി ഡ്രൈവർ, വളഞ്ഞുപുളഞ്ഞ് ടാങ്കർലോറി ; കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറി

കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറി...

Read More >>
ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

Jul 1, 2024 07:13 PM

ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക- സി.പി.ഐ.

ദേശീയപാത നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കുക-...

Read More >>
പഴകിയാൽ  പണി കിട്ടും; ചിഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

Jul 1, 2024 07:08 PM

പഴകിയാൽ പണി കിട്ടും; ചിഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

ചിഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി...

Read More >>
Top Stories

News Roundup