---
title: "നീന്തുന്നതിനിടെ അപകടം; വടകര ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു"
english_title: "Accident while swimming;Student drowned in Vadakara Loknarkavu Chira"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216608/accident-while-swimmingstudent-drowned-in-vadakara-loknarkavu-chira"
published_at: "2024-07-01T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682d9559a80d_Untitled-2_copy.jpg"
keywords: []
---

# നീന്തുന്നതിനിടെ അപകടം; വടകര ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

> **Lead Summary:** **വടകര: ** വടകരയ്കടുത്ത് ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥിയാണ് മുങ്ങി മരിച്ചത്.

## Article Content

**വടകര: ** വടകരയ്കടുത്ത് ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥിയാണ് മുങ്ങി മരിച്ചത്.

മേമുണ്ട ചല്ലിവയൽ മമ്മള്ളി അഭിനവ് കൃഷ്ണ (17) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചര ഓടെ കൂട്ടുകാരോടൊത്ത് വലിയ ചിറയിൽ നീന്താനെത്തിയതായിരുന്നു.

ചിറയുടെ ഒരു ഭാഗത്തേക്ക് നീന്തി തിരികെ നീന്തുമ്പോഴാണ് വെള്ളത്തിൽ മുങ്ങിയത്. അഭിനവിനെ കാണാതായതോടെ ഒപ്പമുള്ളവർ മുങ്ങി എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പയിൽ മിഡറ്റ് കോളേജിൽ നിന്നും ഇത്തവണ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിയാണ് അഭിനവ്. വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ: ബിനീഷ്. അമ്മ: പ്രതിഭ. സഹോദരി: അലോന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216608/accident-while-swimmingstudent-drowned-in-vadakara-loknarkavu-chira)