---
title: "പൂസായി ഡ്രൈവർ,  വളഞ്ഞുപുളഞ്ഞ് ടാങ്കർലോറി ;  കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും  ഡ്രൈവറെ പിടികൂടി  പൊലീസിന് കൈമാറി "
english_title: "Poosai driver, winding tanker lorry;In Kannur, drivers and passengers caught the driver and handed him over to the police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216577/poosai-driver-winding-tanker-lorryin-kannur-drivers-and-passengers-caught-the-driver-and-handed-him-over-to-the-police"
published_at: "2024-07-01T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682c45c75e2d_download_(4).jpg"
keywords: []
---

# പൂസായി ഡ്രൈവർ,  വളഞ്ഞുപുളഞ്ഞ് ടാങ്കർലോറി ;  കണ്ണൂരിൽ ഡ്രൈവർമാരും, യാത്രക്കാരും  ഡ്രൈവറെ പിടികൂടി  പൊലീസിന് കൈമാറി 

> **Lead Summary:** **കണ്ണൂർ :** മദ്യപിച്ച് ഗ്യാസ് ടാങ്കർ ഓടിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇരിണാവ് സ്വദേശി നിഖിലിനെ യാണ് ഇന്നലെ രാത്രി 11.30 ഓടെ താഴെ ചൊവ്വയിൽ വച്ച് പിടികൂടിയത്.

## Article Content

**കണ്ണൂർ :** മദ്യപിച്ച് ഗ്യാസ് ടാങ്കർ ഓടിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇരിണാവ് സ്വദേശി നിഖിലിനെ യാണ് ഇന്നലെ രാത്രി 11.30 ഓടെ താഴെ ചൊവ്വയിൽ വച്ച് പിടികൂടിയത്.

താഴെ ചൊവ്വ-എടക്കാട് ബൈപാസിലൂടെ ടാങ്കർ ലോറി വളഞ്ഞു പുളഞ്ഞും ഓടിക്കുന്നത് കണ്ട് ഇവിടെയുണ്ടായിരുന്ന ഡ്രൈവർ മാരും, നാട്ടുകാരും ചേർന്ന് വാഹനം നിർത്തിപ്പിക്കുകയും പോലീസിനെ വിവരമറിയിക്കു കയുമായിരുന്നു.

ടൗൺ പോലീസ് എത്തി കസ്റ്റഡിയിലെടുത്ത ശേഷം ജില്ലാ ആശുപത്രിയിലെ ത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയമാക്കി. പരിശോധന യിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216577/poosai-driver-winding-tanker-lorryin-kannur-drivers-and-passengers-caught-the-driver-and-handed-him-over-to-the-police)