---
title: "മട്ടന്നൂർ പഴശിരാജ എൻ.എസ്.എസ് കോളേജിൽ സംഘർഷം ;  എസ്. എഫ്. ഐ , ഡി വൈ എഫ് ഐ പ്രവർത്തകരുടെ അക്രമത്തിൽ  കെ എസ്. യു പ്രവർത്തകന് പരിക്ക്"
english_title: "Conflict in Mattannur Pazashiraja NSS College; S. F. I DYFI in the violence of  andactivists KSU worker injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216493/conflict-in-mattannur-pazashiraja-nss-college-s-f-i-dyfi-in-the-violence-of-andactivists-ksu-worker-injured"
published_at: "2024-07-01T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66827533da177_Untitled-1_copy.jpg"
keywords: []
---

# മട്ടന്നൂർ പഴശിരാജ എൻ.എസ്.എസ് കോളേജിൽ സംഘർഷം ;  എസ്. എഫ്. ഐ , ഡി വൈ എഫ് ഐ പ്രവർത്തകരുടെ അക്രമത്തിൽ  കെ എസ്. യു പ്രവർത്തകന് പരിക്ക്

> **Lead Summary:** **മട്ടന്നൂർ;** മട്ടന്നൂർ പഴശിരാജ എൻ.എസ്.എസ് കോളേജിൽ സംഘർഷം. മട്ടന്നൂർ പഴശ്ശിരാജ എൻ. എസ്.എസ് കോളേജിൽ എസ്. എഫ്. ഐ , ഡി വൈ എഫ് ഐ അക്രമത്തിൽ പരിക്കേറ്റ കെ. എസ്. യു പ്രവർത്തകനെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**മട്ടന്നൂർ;** മട്ടന്നൂർ പഴശിരാജ എൻ.എസ്.എസ് കോളേജിൽ സംഘർഷം. മട്ടന്നൂർ പഴശ്ശിരാജ എൻ. എസ്.എസ് കോളേജിൽ എസ്. എഫ്. ഐ , ഡി വൈ എഫ് ഐ അക്രമത്തിൽ പരിക്കേറ്റ കെ. എസ്. യു പ്രവർത്തകനെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആകാശ് ചോലത്തോട് (26) നാണ് പരിക്കേറ്റത്. പുതിയ അദ്ധ്യായന വർഷാരംഭത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ കൊടി തോരണങ്ങൾ കെട്ടുന്നതിനിടെ സംഘടിച്ചെത്തിയ 6 ഓളം വരുന്ന എസ്. എഫ് ഐ - ഡി വൈ എഫ് ഐ സംഘം കമ്പി വടി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നു വെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആകാശ് പറഞ്ഞു.

പരിയാരം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ പാഠം പഠിക്കാത്ത എസ് എഫ്. ഐ ഇതേ അക്രമ രാഷ്ട്രീയവുമായി ഇനിയും ക്യാമ്പസിലേക്ക് കടന്നു വന്നാൽ കാലത്തിൻ്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനമെന്ന് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡൻ്റ് ഹരികൃഷ്ണൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216493/conflict-in-mattannur-pazashiraja-nss-college-s-f-i-dyfi-in-the-violence-of-andactivists-ksu-worker-injured)